
വിജയിയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം ‘തെറി’യില്‍ വില്ലന്‍ വേഷത്തിലെത്തുന്ന മലയാളിയെ കൂടാതെ മറ്റൊരു താരവും സുപ്രധാന വേഷത്തില്‍. മലയാള സിനിമകളിലെ കോമഡി താരം കോട്ടയം പ്രദീപാണ് വിജയ് ചിത്രത്തിലെത്തുന്നത്.
ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിരുന്നു. ഈ ഭാഗങ്ങളിലായിരിക്കും കോട്ടയം പ്രദീപ് പ്രത്യക്ഷപ്പെടുക. തെറിയില്‍ വിജയ് മലയാളം സംസാരിക്കുന്നുണ്ടെന്നും കേള്‍ക്കുന്നു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
ഈ മൂന്നു ഗെറ്റപ്പുകളില്‍ ഒന്നിന്റെ പേര് ജോസഫ് കുരുവിള എന്നാണെന്നും ഇയാള്‍ കോട്ടയംകാരനാണെന്നും സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. സാമന്തയും എമി ജാക്സണുമാണ് ചിത്രത്തിലെ നായികമാര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്. മൂന്നു ദിവസം കൊണ്ട് 36 ലക്ഷം പേരാണ് ട്രെയ്ലര് കണ്ടത്.