തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡണ്ടിനെ തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ‘ബിനാമിയെ നോമിനേറ്റ് ചെയ്യാനുള്ള നീക്കവുമായി കെസി വേണുഗോപാൽ .കെ സുധാകരനെ എത്രയും പെട്ടന്ന് തെറിപ്പിക്കുകയാണ് വേണു -സതീശൻ ഗ്രുപ്പുകളുടെ നീക്കം .അതിനായി ജയലളിത പണ്ട് പിൻസീറ്റ് ഡ്രൈവിങ് നടത്താൻ പനീർ സെൽവത്തെ മുഖ്യമന്ത്രി ആക്കിയപോലെ ‘ ഒരു ഗുണവും ഇല്ലാത്ത കൊടിക്കുന്നിലിനെ പ്രസിഡണ്ട് ആക്കാനുള്ള നീക്കത്തിലാണ് .കെ സുധാകരന്‍ ഒഴിഞ്ഞാല്‍ പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത് കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പേരാണ്. എഐസിസി പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവാണ് കൊടിക്കുന്നില്‍. കഴിഞ്ഞ ടേമിലും കൊടിക്കുന്നില്‍ സുരേഷിന്റെ പേര് സജീവ ചര്‍ച്ചയിലുണ്ടായിരുന്നു.
ഹൈക്കമാൻഡിൻ്റെ നിലപാട് സൂചിപ്പിച്ച് പ്രാഥമിക ചർച്ചകൾക്ക് കെ സി വേണുഗോപാൽ തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസം കെ സുധാകരനുമായി കെ സി വേണുഗോപാൽ ചർച്ച നടത്തിയത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലായിരുന്നു. കൂടുതൽ നേതാക്കളുമായി ഹൈക്കമാൻഡ് കൂടിയാലോചന നടത്തും.
2001ല്‍ കോടതി വിധിയെത്തുടര്‍ന്ന് ജയലളിത രാജിവച്ചപ്പോള്‍ പകരം മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തത് പനീര്‍ശെല്‍വമായിരുന്നു. 2012 മാര്‍ച്ചില്‍ ജയലളിത അധികാരത്തിലേക്ക് തിരിച്ചെത്തുന്നതു വരെ പനീര്‍ ശെല്‍വമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി.പിന്നീട് 2014 ലിലും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതക്ക് പകരം ഒ. പനീര്‍ ശെല്‍വത്തെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാക്കിയിരുന്നു . എ..ൈഎ.ഡി.എം.കെ നിയമസഭാ കക്ഷിയോഗത്തിലാണ് പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ജയലളിതയുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.സെൽവം മുഖ്യമന്ത്രിയായപ്പോൾ ഭരണത്തിന്റെ കടിഞ്ഞാൺ ജയലളിതയിൽ തന്നെയായിരുന്നു .അതേപോലെ കെപിസിസിയുടെ കടിഞ്ഞാൺ സ്വന്തമായി തീരുമാനം എടുപ്പിക്കാതെ ഒരു പനീർ സെൽവത്തെ നിയമിക്കാനാണ് വേണുവിന്റെ നീക്കം .ഭരണം കിട്ടിയാൽ മുഖ്യമന്ത്രി കസേരയിൽ എതിർപ്പില്ലാതെ എത്തുക എന്ന കുടില നീക്കം .എന്നാൽ കൊടിക്കുന്നിൽ വന്നാൽ വീണ്ടും ഭരണം വളരെ എളുപ്പമായി സിപിഎം നേടുമെന്നുറപ്പാണ് .
യുഡിഎഫ് മുന്‍ കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി, ആന്റോ ആന്റണി എംപി എന്നിവരുടെ പേരും പരിഗണനയിലുണ്ട്. ഡീന്‍ കുര്യാക്കോസ്, അടൂര്‍ പ്രകാശ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടുള്ള പുനഃസംഘടനയ്ക്കാണ് എഐസിസി ഒരുങ്ങുന്നതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കം.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ് . കെ സുധാകരനെ അധ്യക്ഷ പദവിയിൽ നിലനിർത്തണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ കെ സുധാകരനെ മാറ്റാതെ പുനഃസംഘടന പൂർണമാകില്ലെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്. എന്നാൽ അടിമുടി പുനഃസംഘടന വേണമെന്നാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തർക്കങ്ങളില്ലാത്ത പുനഃസംഘടനയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. മുതിർന്ന നേതാക്കളെ ഭാരവാഹികൾ ആക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.