ദുബായ്; നാല് വയസുകാരനെ അമ്മ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു. ശേഷം അമ്മയും കെട്ടിടത്തില്‍ നിന്നു എടുത്തു ചാടി. യുഎഇയെ ഞെട്ടിച്ച സംഭവത്തിന്റെ കാരണം തേടുകയാണ് പോലീസ്. അന്വേഷണത്തിനൊടുവില്‍ പോലീസിന് ആ അമ്മയോട് തോന്നിയത് സഹതാപം. സംഭവം ആത്മഹത്യയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ആത്മഹത്യാ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. അപ്പോഴാണ് കാരണം വ്യക്തമായത്. കുട്ടിയുടെ ദുരിതം കാണാന്‍ മനസില്ലാതെയാണ് അമ്മ ക്രൂരത ചെയ്തത്. പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കുറച്ചുകാലമായി കുട്ടിക്ക് കാന്‍സറാണ്. കുട്ടിയുടെ പ്രയാസം കണ്ട് സഹിക്കവയ്യാതെയാണ് അമ്മ കടുംകൈ ചെയ്തത്. പോലീസ് അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചെങ്കിലും പോലീസ് ഇക്കാര്യം നിഷേധിച്ചു. ബര്‍ ദുബായിലെ കെട്ടിടത്തില്‍ നിന്നാണ് അമ്മ കുഞ്ഞിനെ എറിഞ്ഞതും പിന്നീട് ചാടി മരിച്ചതും. അടുത്ത എമിറേറ്റ്‌സില്‍ നിന്നു യുവതി കുട്ടിയുമായി ഇവിടെ എത്തിയത് ആത്മഹത്യ ചെയ്യാനാണെന്ന് പോലീസ് കരുതുന്നു. ഇവിടെ എത്തിയ യുവതി ഹോട്ടലിന്റെ ആറാം നിലയില്‍ മുറിയെടുത്തു.
കെട്ടിടത്തിന്റെ എതിര്‍വശത്തെ ഹോട്ടലിന് പുറത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. അതില്‍ നിന്നാണ് സംഭവം ആത്മഹത്യയാണെന്ന് ബോധ്യമായത്. ബാല്‍ക്കെണിയില്‍ നിന്നു കുട്ടിയെ ആദ്യം താഴേക്ക് എറിയുകയായിരുന്നു അമ്മ. പിന്നീട് അമ്മയും എടുത്തുചാടി. രണ്ട് ആത്മഹത്യാകുറിപ്പുകള്‍ പോലീസ് കണ്ടെടുത്തു. രണ്ട് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്ന് പോലീസിനാണ്. മറ്റൊന്ന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമുള്ളതാണ്. മകന് കാന്‍സറായതിനാല്‍ ഏറെ കാലമായി മാനസികമായി തകര്‍ന്നിരുന്നുവെന്ന് പോലീസിനുള്ള കുറിപ്പില്‍ പറയുന്നു. മകന്റെ വേദനാജനകമായ അവസ്ഥയാണ് തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിക്കുന്നതെന്ന് യുവതി ആത്മഹത്യാകുറിപ്പില്‍ വിശദീകരിച്ചു. കുട്ടിയുടെ അവസ്ഥ കാണാന്‍ ശക്തിയില്ലാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിലുണ്ട്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതില്‍ ഭര്‍ത്താവിനോട് ക്ഷമ ചോദിച്ചുള്ളതാണ് രണ്ടാമത്തെ ആത്മഹത്യാ കുറിപ്പ്. സംഭവസ്ഥലത്തെത്തിയ പോലീസും ഫോറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ചു. യുവതി മാത്രമേ ഈ വേളയില്‍ മുറിയിലുണ്ടായിരുന്നുള്ളൂവെന്ന് പോലീസിന് ബോധ്യമായിട്ടുണ്ട്. ഭര്‍ത്താവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. മകന്റെ രോഗം കാരണം യുവതി മാനസികമായി തളര്‍ന്നിരുന്നുവെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. എന്നാല്‍ യുവതി ഏത് നാട്ടുകാരിയാണെന്ന് പോലീസ് വെളിപ്പെടുത്തിയില്ല.