ലണ്ടന്‍:ലണ്ടനില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ 12 പേര്‍ അറസ്റ്റില്‍.മെട്രോപോളിറ്റണ്‍ പോലീസ് സര്‍വീസ് പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ലണ്ടനില്‍നിന്നാണ് ആക്രമവുമായി ബന്ധമുള്ളതെന്നു സംശയിക്കുന്ന 12 പേരെ പൊലീസ് പിടികൂടിയത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മൂന്ന് അക്രമികളെ പൊലീസ് വധിച്ചിരുന്നു.ലണ്ടന്‍ ബ്രിഡ്ജിലൂടെ നടന്നവര്‍ക്കുമേല്‍ വാന്‍ ഓടിച്ചുകയറ്റിയും തൊട്ടടുത്ത ബോറോ മാര്‍ക്കറ്റില്‍ കണ്ണില്‍ക്കണ്ടവരെയെല്ലാം കുത്തിവീഴ്ത്തിയുമാണ് ഭീകരര്‍ ആക്രമണം നടത്തിയത് .കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കു വാന്‍ പാഞ്ഞുകയറ്റിയും കഠാര ഉപയോഗിച്ചുമുള്ള ആക്രമണത്തിലാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കാണു വാന്‍ ഓടിച്ചുകയറ്റിയത്. കത്തിക്കുത്തില്‍ ബറോ മാര്‍ക്കറ്റില്‍ നിരവധിപ്പേര്‍ക്കു പരുക്കേറ്റു. 48 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്നത് ഭീകരാക്രമണം ആണെന്നു ലണ്ടന്‍ പൊലീസ് അറിയിച്ചു. നഗരത്തിലെങ്ങും അതീവ ജാഗ്രതയാണ്.
പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷമാണ് ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയത്. ഇവിടെ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പിന്നീട് 11.15നാണ് ബറോ മാര്‍ക്കറ്റില്‍ കത്തികൊണ്ട് ആക്രമണമുണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. സമീപപ്രദേശമായ വോക്സ്ഹോള്‍ മേഖലയിലും കത്തി ഉപയോഗിച്ച് ആക്രമണം നടന്നു. എന്നാല്‍ ഇതിനു മറ്റു രണ്ട് ആക്രമണങ്ങളുമായി ബന്ധമില്ലെന്നു പൊലീസ് അറിയിച്ചു.
ലണ്ടന്‍ ബ്രിഡ്ജ് ഒരു രാത്രി മുഴുവന്‍ ഒഴിപ്പിച്ചിടുമെന്ന് ബ്രിട്ടിഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് അറിയിച്ചു. ലണ്ടന്‍ ബ്രിഡ്ജ് റെയില്‍വേ സ്റ്റേഷനും അടച്ചിട്ടു. പ്രധാനമന്ത്രി തെരേസ മേ സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണം ആണെന്ന് മേ വ്യക്തമാക്കി. എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്നാണ് വിലയിരുത്തല്‍. അതേസമയം പൊതുതിരഞ്ഞെടുപ്പ് മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നു തെരേസ മേ അറിയിച്ചു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയില്‍ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.ബ്രിട്ടനിൽ ജൂൺ എട്ടിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ശനിയാഴ്ചത്തേത്.ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്ചയിച്ചതു പ്രകാരം ജൂൺ എട്ടിന് തന്നെ നടക്കുമെന്നും മേ അറിയിച്ചു. ബ്രിട്ടനിൽ അടുത്ത കാലത്തുണ്ടായ മാഞ്ചസ്റ്റര്‍, വെസ്റ്റ്മിനിസ്റ്റർ, ലണ്ടൻ ബ്രിഡ്ജ്, ഭീകരക്രമണങ്ങൾ എന്നിവ തമ്മിൽ നേരിട്ട് ബന്ധമില്ലെന്നും മേ വ്യക്തമാക്കി. ഭീകരാക്രമണത്തോടെ നിർത്തിവച്ച തിരഞ്ഞെടുപ്പ് പ്രചാരണം തിങ്കളാഴ്ച മുതൽ തുടരുമെന്നും മേ അറിയിച്ചു. ല