ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്; ഗള്‍ഫ് സ്വർണത്തിന്‍റെ ഡിമാൻഡ് ഉയർന്നു

ഇന്ത്യയിൽ ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ദുബായിൽ സ്വർണത്തിന് വൻ ഡിമാൻഡ്. സ്വർണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.

ദുബായിലെ ജ്വല്ലറികളിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ച് മുതൽ 10 ശതമാനം വരെയാണ് ഇവിടെ വിൽപ്പന വർദ്ധിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടിൽ നേരത്തെ സ്വർണത്തിന്​ ഒരു ശതമാനം എക്​സൈസ്​ തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ്​ ഇൗടാക്കിയിരുന്നത്. പുതിയ സംവിധാനത്തിൽ എക്​ സൈസ്​ തീരുവയും വാറ്റും ഒഴിവാക്കി മൂന്നു ശതമാനം ജി.എസ്​.ടി ഏർപ്പെടുത്തി. പണിക്കൂലിക്ക്​ അഞ്ചു ശതമാനം​ ജി.എസ്​.ടി വേറെയുമുണ്ട്​.

ഗൾഫിൽ സ്ഥിരതാമസമാക്കിയവർ, ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ തുടങ്ങിയവരാണ് ദുബായിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടുന്നത്. 10 ​ഗ്രാം സ്വ‍‍ർണത്തിന് 3600 രൂപയോളം ലാഭമുണ്ടെന്ന് ജൂവലറിയുടമകൾ പറയുന്നു.

പ്രവാസി സ്​ത്രീകൾക്ക്​ ഒരു ലക്ഷം രൂപയുടെയും പുരുഷന്മാർക്ക്​ അര ലക്ഷം രൂപയുടെയും ആഭരണങ്ങൾ വിദേശത്ത്​ നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലധികമുള്ളവക്ക്​ 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എങ്കിലും ലാഭം വിദേശ സ്വ‍ർണം തന്നെ വാങ്ങുന്നതാണ്.

അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശമുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്യാവുന്നതാണ്. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്.

Top