മരണം സംഭവിച്ചെന്ന് തലച്ചോര്‍ തിരിച്ചറിയും; മരണശേഷം ഒരാളില്‍ സംഭവിക്കുന്നത് ഇവയാണ്…

മരണാനന്തരം മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്നതെന്തെന്ന പഠനങ്ങളില്‍ സുപ്രധാന വഴിത്തിരിവ്. ഹൃദയം നിലച്ചാലും തലച്ചോറ് പ്രവര്‍ത്തിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് ഒരാള്‍ മരണപ്പെട്ടെന്ന് ഉറപ്പിക്കുന്നത്.എന്നാല്‍ ഹൃദയം നിലച്ചാലും തലച്ചോറ് പ്രവര്‍ത്തിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. കുറച്ചുനേരത്തേക്ക് കൂടി തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നത് മൂലമാണിത്.ഹൃദയാഘാതമുണ്ടായി മരണത്തെ മുഖാമുഖം കണ്ടശേഷം തിരികെ ജീവിതത്തിലേക്ക് വന്നവരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒരു വര്‍ഷം 5 പേര്‍ വരെ ഇത്തരത്തില്‍ മരണം സ്ഥിരീകരിക്കപ്പെട്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തുന്നുന്നതായി ഈ രംഗത്തെ വിദഗ്ധനായ ഡോ. സാം പര്‍നിയ പറയുന്നു.ഇങ്ങനെയുള്ളവര്‍ ഹൃദയം നിലച്ചതിന് ശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് സമാന അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്. ചുറ്റും നടക്കുന്നതെല്ലാം അറിയാന്‍ കഴിഞ്ഞിരുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.നീണ്ട ടണലിലൂടെ പോകുന്ന അനുഭവമായിരുന്നുവെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ദൂരെ ശക്തമായ വെളിച്ചവും അവിടെ മരിച്ചുപോയ ബന്ധുക്കളെയും കണ്ടതായും ചിലര്‍ പറയുന്നു.ശരീരത്തില്‍ നിന്ന് വേര്‍പെട്ട ആത്മാവ് തിരികെ പ്രവേശിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും പൊതുവായി ഇത്തരക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്. 2014 ഡോ. സാം പര്‍നിയയയുടെ നേൃത്വത്തില്‍, മരണത്തില്‍ നിന്ന് തിരിച്ചുവന്ന 101 പേരില്‍ പഠനം നടത്തിയിരുന്നു. ഹൃദയം നിലച്ച ശേഷം അനുഭവപ്പെട്ട കാര്യങ്ങള്‍ പലരും വെളിപ്പെടുത്തുകയുണ്ടായി.ഇതേ തുടര്‍ന്നുള്ള പഠനങ്ങളും, ഹൃദയം പ്രവര്‍ത്തനമവസാനിപ്പിച്ചാലും തലച്ചോര്‍ ഉണര്‍ന്നിരിക്കുമെന്ന വാദത്തിന് അടിവരയിടുന്നു.

Top