55000 വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന സിംഹകുട്ടികളുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി; ശാസ്ത്ര ലോകത്തിന് അത്ഭുതം  

 

 

റഷ്യ: സൈബീരയയിലെ കാടുകള്‍ക്കുള്ളില്‍ നിന്ന് 55000 വര്‍ഷം പഴക്കമുള്ള സിംഹകുട്ടികളുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇത് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍മാരെ ഏറ്റവും അമ്പരപ്പെടുത്തുന്നത് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവയ്ക്ക് യാതോരു വിധ കോട്ടവും തട്ടിയിട്ടില്ല എന്നുള്ളതാണ്.ശിലാ യുഗ കാലഘട്ടത്തില്‍ ജന്മം കൊണ്ട സിംഹ കുട്ടികളാണെന്നാണ് കരുതപ്പെടുന്നത്. ജനിച്ച് ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവയുടെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നും കരുതപ്പെടുന്നു. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞന്മാരാണ് ഇവയെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നത്. കാടിനുള്ളിലെ കൊടും തണുപ്പില്‍ തണുത്തുറഞ്ഞ് കിടന്നത് കൊണ്ടാവാം ഇവയുടെ ശരീരത്തിന് കാര്യമായ ഒരു കോട്ടവും പറ്റാഞ്ഞത് എന്ന കരുതപ്പെടുന്നു. അക്കാലത്ത് ഉണ്ടായ ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമമാകാം ഇവയുടെ മരണത്തിന് കാരണമായതെന്നും അനുമാനിക്കപ്പെടുന്നു.ഇത്രയും കാലമായിട്ടും പൂര്‍ണ്ണമായും നശിച്ച് തീരാത്ത സിംഹകുട്ടികളുടെ ശരീരം ജീവ ശാസ്ത്ര ലോകത്ത് ഒരു അത്ഭുത പ്രതിഭാസമായാണ് കണക്കാക്കപ്പെടുന്നത്. എന്തായാലും ഈ സിംഹ കുട്ടികളെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്ന് വരികയാണ്.

Top