
ചെന്നൈ: 18-കാരിയായ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെ കേസില്‍ 17-കാരന്‍ അറസ്റ്റില്‍. തിരുനെല്‍വേലിയില്‍ ഫാന്‍സി സ്റ്റോര്‍ ജീവനക്കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 17 കാരനാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.
നെല്ലൈപ്പാര്‍ എന്ന സ്ഥലത്തിന് സമീപത്തുള്ള ഫാന്‍സി സ്റ്റോറിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഇവിടെ വെച്ചാണ് പ്രതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. അടുത്തിടെ വീട്ടുകാര്‍ ഇരുവരുടെയും ബന്ധം അറിഞ്ഞതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക