52 വയസ്സുകാരനായ കോടീശ്വരന്‍ തന്റെ 23 കാരിയായ കാമുകിക്ക് സമ്മാനമായി നിര്‍മ്മിച്ച് നല്‍കിയത് 275 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന കാര്‍ റേസ് ട്രാക്ക്. അമേരിക്കയിലെ ന്യുയോര്‍ക്കിലെ സമ്പന്ന വ്യവസായിയും കാറോട്ട മത്സരാര്‍ത്ഥിയുമായ അലന്‍ വില്‍സിഗാണ് തന്റെ കാമുകിക്കായി ഇത്രയും ഗംഭീരമായ സമ്മാനം നിര്‍മ്മിച്ച് നല്‍കിയത്.1.85 കിമി നീളമുള്ള റേസ് ട്രാക്കാണ് അദ്ദേഹം നിര്‍മ്മിച്ച് നല്‍കിയത്. 20 കോടിയോളം രൂപയാണ് ഈ ട്രാക്കിന്റെ നിര്‍മ്മാണത്തിനായി അദ്ദേഹം മുടക്കിയത്. ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളുടെ ട്രാക്കുകളോട് കിട പിടിക്കുന്ന തരത്തിലാണ് ഇവയേയും അദ്ദേഹം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.
Tags: lover gift