കാമുകനെ കാണാൻ തട്ടിക്കൊണ്ടുപോകൽ നാടകം കളിച്ച യുവതിക്ക് ആറു മാസം തടവുശിക്ഷ. ഫാര്‍ റൈറ്റ് നാഷണല്‍ ഫ്രണ്ട് പ്രവർത്തകയായ സാൻഡി ഗെയിലാർഡിന്(25) ആണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചത്. “കാണാതായ’ യുവതിയെ തേടി 50 സൈനികരും ഒരു ഹെലികോപ്റ്ററും തെരച്ചിലിന് ഇറങ്ങിയിരുന്നു. ഭർത്താവുമായി വിവാഹ ബന്ധം വേർപ്പെടുത്തി പുരുഷ സുഹൃത്തിനൊപ്പം ജീവിക്കുന്ന സാൻഡി മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു. പുതിയ കാമുകനെ കാണാനുള്ള ആഗ്രഹം മൂത്താണ് കഴിഞ്ഞ ജൂണിൽ യുവതി “നാടകം’ കളിച്ചത്. തന്നെ കറുത്ത കാറിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്നും പറഞ്ഞു യുവതി പുരുഷ സുഹൃത്തിന് സന്ദേശം അയച്ചു. ഇക്കാര്യം പോലീസിനെ അറിയിച്ചതോടെ തെരച്ചിൽ തുടങ്ങുകയായിരുന്നു. എന്നാൽ അവർ വെറുതെ വിട്ടുവെന്ന് പറഞ്ഞു 24 മണിക്കൂറിന് ശേഷം യുവതി തിരിച്ചെത്തി. യുവതിയുടെ വാക്കുകളിൽ പൊരുത്തക്കേട് തോന്നി പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരങ്ങൾ പുറത്തുവന്നത്. ലീ പു ഇൻ വെലിയിലുള്ള കാമുകനൊപ്പം സമയം ചെലവഴിക്കാനാണ് താൻ പോയതെന്ന് യുവതി സമ്മതിച്ചു. എന്നാൽ കാമുകന് ഇതിൽ പങ്കില്ലെന്നും യുവതി പറഞ്ഞു. യുവതിയോട് 5,000 യൂറോ(3.79 ലക്ഷം രൂപ) പിഴയൊടുക്കണമെന്നും മനഃശ്ശാസ്ത്രജ്ഞനെ കാണാണമെന്നും മെൻഡേയിലെ കോടതി ഉത്തരവിട്ടു.
കാമുകനെ കാണാൻ തട്ടിക്കൊണ്ടുപോകൽ നാടകം; യുവതിക്ക് ആറു മാസം തടവുശിക്ഷ
Tags: lover kidnapped