
തൃശ്ശൂര്‍: ആള്‍ക്കൂട്ടത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് അട്ടപ്പാടിയില്‍ മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. മധുവിന് മരണ ദിവസത്തിന് മുമ്പും മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ക്രൂരമായ മര്‍ദനമേറ്റാണ് മധു മരിച്ചതെന്നും വിശദമായ പോസ്റ്റുമോര്‍ട്ടം ഫലത്തില്‍ പറയുന്നു. പാലക്കാട് ആര്‍.ഡി.ഒ.യ്ക്ക് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. എന്‍.എ. ബലറാം റിപ്പോര്‍ട്ട് കൈമാറി.
മധുവിന്റെ ശരീരത്തില്‍ അടിയുടെ അമ്പതോളം പാടുകളുണ്ട്. ഇതില്‍ പകുതിയോളം മധു മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പുണ്ടായതാണ്. കെട്ടിയിട്ട് മര്‍ദിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്. വടികൊണ്ടുള്ള അടിയേറ്റ് മധുവിന്റെ ഒരു വാരിയെല്ല് ഒടിഞ്ഞു. ഇത് മരിച്ച ദിവസം സംഭവിച്ചതാണ്. തലയ്ക്കും ഗുരുതരപരിക്കുണ്ട്.
തലച്ചോറ് തകര്‍ന്നുള്ള നീര്‍ക്കെട്ട് അടിയേറ്റ് തലയടിച്ച് വീണപ്പോഴോ ബലമായി തല ഉറച്ച സ്ഥലത്ത് ഇടിപ്പിച്ചപ്പോഴോ ഉണ്ടായതാണ്. തലയ്ക്കേറ്റ ഈ പരിക്കാണ് പ്രധാനമായും മരണത്തിന് കാരണമായത്. പോസ്റ്റുമോര്‍ട്ടം ഫലത്തിന്റെ ഒരു പകര്‍പ്പ് ബന്ധുക്കള്‍ക്കു നല്‍കും.