ബെയ്ജിങ്: വിവാഹത്തിനെത്തിയ പുരുഷന്‍മാര്‍ വധുവിനുനേരെ നടത്തുന്ന ലൈംഗീകാതി ക്രമത്തിന്റെ വീഡിയോ പുറത്ത്. ചൈനയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. ഒരു മുറിയില്‍ നടക്കുന്ന സംഭവം കണ്ട് മറ്റുള്ള അതിഥികള്‍ ആര്‍ത്തു ചിരിക്കുന്നതല്ലാതെ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനോ അക്രമികളെ പിന്തിരിപ്പിക്കാനോ ആരും ശ്രമിക്കുന്നില്ല. മുറിയിലുണ്ടായിരുന്ന ഒരാള്‍തന്നെ സംഭവത്തിന്റെ വീഡിയോയും ചിത്രീകരിച്ചു.
ഏഴ് ആണുങ്ങള്‍ ചേര്‍ന്ന് വധുവിനെ കിടക്കയിലേക്കു തള്ളിയിട്ട് ശരീരമാസകലം പിടിക്കാന്‍ ശ്രമിക്കുന്നതു വീഡിയോയില്‍ ദൃശ്യമാണ്. വധു പിടച്ചുകൊണ്ട് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരാള്‍ അവളുടെ മുഖം കൈകൊണ്ട് താഴേയ്ക്ക് അമര്‍ത്തിപ്പിടിക്കുന്നു. തന്റെ മാറിടം മറയ്ക്കാനുള്ള യുവതിയുടെ ശ്രമങ്ങളും മറ്റൊരാള്‍ വിഫലമാക്കുന്നു.
യുവതിക്കു നേര്‍ക്ക് ലൈംഗികാക്രമണം നടത്തുന്ന സമയത്തൊക്കെ എല്ലവരും ആര്‍ത്തു ചിരിക്കുകയാണ്. അക്രമം നടത്തിയ ഏഴു പേര്‍ക്കു പുറമേ ഒരു ഡസനോളം ആളുകള്‍ക്കൂടി മുറിയിലുണ്ടായിരുന്നു. ഇവരിലാരുംതന്നെ പെണ്‍കുട്ടിയെ സഹായിക്കാനെത്തുന്നില്ല. പകരം പലരും മൊബൈലുകള്‍ എടുത്ത് രംഗം ചിത്രീകരിക്കാനാണു ശ്രമിച്ചത്.
ചൈനയില്‍ പ്രചാരത്തിലുള്ള വീഡിയോ ഷെയറിങ് ആപ് ആയ മിയാവോപായില്‍ 19നു പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഇതുവരെ 17 ലക്ഷം ആള്‍ക്കാരാണു കണ്ടിരിക്കുന്നത്. എവിടെവച്ച്, എപ്പോള്‍ സംഭവം നടന്നുവെന്നകാര്യം പറയുന്നില്ല.
https://youtu.be/yX_7XZLB4O0