പ്രിയതാരങ്ങളെ ഒന്ന് കാണാന്‍ സിനിമാ സെറ്റിലും വീടിന്റെ പരിസരത്തും ആരാധകര്‍ എത്താറുണ്ട്. മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീടിന്റെ മതില്‍ക്കെട്ടിന് പുറത്ത് നിരവധിപ്പേരാണ് സ്ഥിരം എത്തുന്നത്. മമ്മൂട്ടിയെ മാത്രമല്ല, ദുല്‍ഖര്‍ സല്‍മാനേയും കാണാനാണ് ആരാധക കൂട്ടം. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ കാണാനെത്തിയ ആരാധകരുടെ വീഡിയോ വൈറലാകുകയാണ്. പുറത്തേക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ മമ്മൂട്ടിയെ ആരാധകര്‍ ‘ മമ്മൂക്ക’ എന്ന് വിളിച്ചു. വാഹനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍ ദുല്‍ഖര്‍ എവിടെയെന്ന് മമ്മൂട്ടിയോട് ഒരു ആരാധിക ചോദിച്ചു. കുളിക്കാന്‍ പോകുകയാണെന്ന് മമ്മൂക്ക മറുപടി നല്‍കി. സാരമില്ല, കുളിച്ചിട്ട് വന്ന് കണ്ടോളാം എന്ന് ആരാധകര്‍ താരത്തിന് മറുപടി നല്‍കി.
https://youtu.be/a_C6Q_TH8g0
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: Mammootty