കേസുകളിലെ പ്രതിയായ പ്രവാസി ദുബായ് സി.ഐ.ഡിയെ കാണിച്ചത് സഹോദരന്‍റെ ലൈസന്‍സ്

വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതിയായ പ്രവാസി യുവാവ് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ ദുബായ് സി.ഐ.ഡി പോലിസിനെ കാണിച്ചത് സഹോദരന്റെ ഡ്രൈവിംഗ് ലൈസന്‍സ്.

സംശയം തോന്നിയ പോലിസ് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുടുങ്ങി. 43കാരനായ ജോര്‍ദാനിയന്‍ പൗരനാണ് സഹോദരന്റെ ലൈസന്‍സ് കാണിച്ച് പോലിസില്‍ നിന്ന് രക്ഷപ്പെടാന്‍ വൃഥാ ശ്രമം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഹോട്ടലിലെ നൈറ്റ് ക്ലബ്ബില്‍ വെച്ചായിരുന്നു സംഭവം. മറ്റു രണ്ടുപേരോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ ഹോട്ടലിനു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നല്‍കിയത് സഹോദരന്റെ ഡ്രൈവിംഗ് ലൈസന്‍സ്. അതിലെ നമ്പര്‍ പ്രകാരം പോലിസ് വാഹനത്തിലെ കംപ്യൂട്ടറില്‍ പരിശോധന നടത്തിയപ്പോള്‍ ലൈസന്‍സ് ഉടമയ്‌ക്കെതിരേ എന്തെങ്കിലും കേസോ നടപടികളോ ഉള്ളതായി കാണാനായില്ല.

എന്നാല്‍ ലൈസന്‍സിലുള്ള ഫോട്ടോയും യുവാവും തമ്മില്‍ എന്തോ പൊരുത്തക്കേടു തോന്നിയ പോലിസ് ഇയാളുടെ എമിറേറ്റ്‌സ് ഐ.ഡി കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് നല്‍കാന്‍ മടികാണിച്ചതോടെ പോലിസിന്റെ സംശയം ഇരട്ടിച്ചു.

തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിലെടുത്ത് അല്‍ റഫാ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മൂന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും പോലിസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ആളാണെന്നും മനസ്സിലായത്.

കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ലൈസന്‍സ് സഹോദരന്റേതാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു.

പോലിസ് പിടികൂടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാള്‍ പറഞ്ഞതായും പോലിസ് അറിയിച്ചു. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി

Top