
തിരുവനന്തപുരം: കലാഭവന്‍ മണി മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ചാലക്കുടിയിലെ ഔട്ട്ഹൗസായ പാടിയില്‍ നിന്ന് പകര്‍ത്തിയതെന്ന് പറയപ്പെടുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമാകുന്നു. മണിയുടെ അവസാന ഫോട്ടോയാണിതെന്നാണ് അവകാശപ്പെടുന്നത്.
വെള്ള ഷര്‍ട്ടും ചുവപ്പ് മുണ്ടും ഉടുത്ത് കസേരയില്‍ ഇരിക്കുന്ന മണിയെയാണ് ഫോട്ടോയില്‍ കാണാന്‍ കഴിയുന്നത്. രാത്രിയിലാണ് ഫോട്ടോ എടുത്തിരിക്കുന്നതെങ്കിലും മണിയെ വ്യകതമായി തന്നെ കാണാന്‍ കഴിയുന്നുണ്ട്.
അതേസമയം, മണിയുടേത് ആത്മഹത്യയെന്നോ കൊലപാതകമെന്നോ തെളിയിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മണിയുടേതുകൊലപാതകമാകാനുള്ള സാധ്യത കുറവാണെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. മണിയുടെ സഹായികളുടെ മൊഴികളിലും സംശയിക്കത്തക്ക വൈരുദ്ധ്യങ്ങളില്ല.
കഴിഞ്ഞ ഒരാഴ്ചയായി മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുകന് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്. മണി വാറ്റുചാരായം കഴിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. വാറ്റുചാരായത്തിലൂടെയാകാം മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം എത്തിയത് എന്ന നിഗമനത്തിലായിരുന്നു പൊലീസ്. മരണം സംബന്ധിച്ച അന്തിമ തീരുമാനത്തില്‍ എത്താന്‍ കൂടുതല്‍ പരിശോധന ഫലങ്ങള്‍ ആവശ്യമാണെന്നും അന്വേഷണ സംഘം അറിയിച്ചു.