അഭിഭാഷകരുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിച്ചില്ല

pti7_20_2016_000322b_kuma759

കൊച്ചി: മാധ്യമപ്രവര്‍ത്തകരോട് കാട്ടുന്ന അനീതി തുടരുന്നു. പോലീസും അഭിഭാഷകരും ഇപ്പോള്‍ ഒറ്റക്കെട്ടായി. എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവര്‍ത്തകരെ കയറാന്‍ സമ്മതിച്ചില്ല. അഭിഭാഷകരുടെ നിര്‍ദേശപ്രകാരം പൊലീസുകാര്‍ മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്തുവെച്ച് തടയുകയായിരുന്നു.

കോടതിക്ക് അകത്ത് പ്രവേശിക്കരുതെന്ന് സിറ്റി പൊലീസ് കമീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അര്‍ഷിദ് ഖുറേഷിയെയും റിസ്വാനെയും കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെയാണ് അഭിഭാഷകര്‍ തടയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top