22 കാരന്‍റെ തല ഓവനിലിട്ട് ‘കോണ്‍ക്രീറ്റ്’ ചെയ്തതിന്‍റെ കാരണം അമ്പരപ്പിക്കും; ഫയര്‍ഫോഴ്‌സ് ആണ് രക്ഷിച്ചത്

 ബ്രിട്ടണ്‍ : 22 കാരന്റെ തല ഓവനില്‍ കുടുങ്ങി. യുകെയിലാണ് അമ്പരപ്പുളവാക്കുന്ന സംഭവം. ഫയര്‍ഫോഴ്‌സെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. 22 കാരന്റെ തല കുടുങ്ങിയത് ഇങ്ങനെ. പ്രസ്തുത യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് കൗതുക വീഡിയോകള്‍ തയ്യാറാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്യാറുണ്ട്. പല സാഹസ കൃത്യങ്ങളും ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്യുന്നതാണ് രീതി.ഇത്തരത്തിലുള്ളൊരു പ്രകടനത്തിനായുള്ള മുന്നൊരുക്കമാണ് വിനയായത്. തന്റെ മുഖത്തിന്റെ മാതൃക തയ്യാറാക്കണമെന്ന് 22 കാരന് തോന്നി. ഇതിനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് വിവിധ തരത്തിലുള്ള വസ്തുക്കള്‍ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി മോള്‍ഡ് തയ്യാറാക്കി. ചതുരസ്തംഭാകൃതി ലഭിക്കാനായി കുമ്മായക്കൂട്ട് ഓവനില്‍ നിറച്ചു. തുടര്‍ന്ന് തല അതിലേക്ക് കടത്തുകയായിരുന്നു. പക്ഷേ പ്രതീക്ഷിച്ചതിലുമപ്പുറം പ്ലാസ്റ്ററിങ് കട്ടപിടിച്ചു.ഓവനും പ്ലാസ്റ്ററിങ്ങും ഒട്ടിച്ചേര്‍ന്നു. ഫലത്തില്‍ തല ഓവനില്‍ കുടുങ്ങി.എന്ത് കളിച്ചിട്ടും തല ഊരിയെടുക്കാനായില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. അവരെത്തിയാണ് യുവാവിന്റെ തല മോചിപ്പിച്ചത്.

Top