
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആയ രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ചയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയത്. സുപ്രധാന കേസുകളിൽ കേന്ദ്രത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ച ഗൊഗോയിയുടെ നടപടിക്കെതിരെ നേരത്തേ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കോൺഗ്രസിനെതിരെ രംഗത്തെത്തിയത്.