പറഞ്ഞ ദിവസം മിസൈൽ പരീക്ഷിക്കാനായില്ല: രണ്ടാം ഒഫീഷ്യലിനെ ദാരുണമായി കൊലപ്പെടുത്തി കിം ജോങ്; കൊലപാതകത്തിനു പിന്നാലെ മിസൈൽ പരീക്ഷിച്ച് കൊറിയ

സ്വന്തം ലേഖകൻ

സോൾ: മിസൈൽ പരീക്ഷിക്കാൻ മാസങ്ങൾ വൈകിയതിന്റെ പേരിൽ സൈനിക വിഭാഗത്തിലെ രണ്ടാമനായ ഒഫീഷ്യലിനെ കൊലപ്പെടുത്തി. സെപ്റ്റംബറിൽ നിശ്ചയിച്ചിരുന്ന മിസൈൽ പരീക്ഷണം വൈകിയതിനൊപ്പം, ടണൽ ഇടിഞ്ഞു വീണു 200 തൊഴിലാളികൾ മരിക്കുക കൂടി ചെയ്തതോടെയാണ് സൈന്യത്തിലെ രണ്ടാമനെ വധിക്കാൻ കിം ജോങ് ഉൻ സൈനിക കമാൻഡോകൾക്കു നിർദേശം നൽകിയത്.
അഞ്ചു ദിവസം മുൻപാണ് സൈന്യത്തിലെ രണ്ടാമനും ബ്യൂറോ 131 ന്റെ തലവനുമായ പേരു വെളിപ്പെടുത്താത്ത സൈനിക മേധാവിയെ കൊലപ്പെടുത്താൻ കിം ജോങ് ഉൻ നിർദേശം നൽകിയത്. ഉത്തര കൊറിയയുടെ അണുപരീക്ഷണങ്ങൾ നടത്തുന്നതിനും, ഇവ പരിശോധിക്കുന്നതിനും, ഇവ മുന്നോട്ടു കൊണ്ടു പോകുന്നതിന്റെയും ചുമതല ഇദ്ദേഹത്തിനായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. അണു പരീക്ഷണങ്ങൾക്കായി വകുപ്പ് രൂപീകരിച്ചപ്പോൾ മുതൽ സൈനിക വിഭാഗത്തിന്റെയും, അണുപരീക്ഷണ വകുപ്പിന്റെയും മേധാവിയും ഇദ്ദേഹം തന്നെയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സെപ്റ്റംബറിലാണ് കൊറിയ തങ്ങളുടെ ആറാമത് അണുപരീക്ഷണത്തിനു തീയതി നിശ്ചയിച്ചിരുന്നത്. എന്നാൽ, നിശ്ചയിച്ച സമയത്ത് അണുപരീക്ഷണം നടത്താൻ സാധിച്ചില്ലെന്നു മാത്രമല്ല, മിസൈൽ ടെസ്റ്റ് നടത്തേണ്ട സ്ഥലത്ത് തുരങ്കം ഇടിഞ്ഞു വീണ് 200 ജീവനക്കാർ കൊല്ലപ്പെടുക കൂടി ചെയ്തു. ഇതോടെയാണ് ഇദ്ദേഹത്തെ തന്ത്രപ്രധാനമായി രണ്ടാം നമ്പർമേധാവി സ്ഥാനത്തു നിന്നു നീക്കിയത്. കഴിഞ്ഞ മാസം കൊറിയയുടെ മിസൈൽ പരീക്ഷണ കേന്ദ്രം തകരുകയും, ഇവിടെ അണു പ്രസരണത്തിൽ ചോർച്ചയുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇദ്ദേഹത്തെ അന്ത്യം അടുത്തതായി സൂചന പുറത്തു വന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ ആറാം അണുപരീക്ഷണത്തിനു ശേഷം പ്രദേശത്ത് ശക്തമായ ഭൂമികുലുക്കം ഉണ്ടാകുകയും,അണു പ്രസരണവും പുറത്തേയ്ക്കുള്ള അണുവിപരണവും ഉണ്ടായിരുന്നു. ഇതോടെയാണ് രണ്ടാം നിരക്കാരന്റെ തല ഉരുളുമെന്ന് ഏതാണ്ട് ഉറപ്പായത്.എന്നാൽ, അഴിമതിയും സ്വജന പക്ഷപാതവും കണ്ടെത്തിയതോടെയാണ് സൈന്യത്തിലെ രണ്ടാമനെ പുറത്താക്കാൻ തീരുമാനിച്ചതെന്നാണ് കൊറിയ സൈനിക മേധാവികളും, ഔദ്യോഗിക വൃത്തങ്ങളും പറയുന്നത്. എന്നാൽ, പുറത്താക്കപ്പെട്ട സൈനിക വിഭാഗത്തിലെ രണ്ടാമൻ ഇപ്പോൾ എവിടെയാണെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ലന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top