സൗദി ഭരണകൂടത്തെ വിമര്‍ശിച്ച കിരീടാവകാശികളെ യൂറോപ്പില്‍ നിന്ന് തട്ടിക്കണ്ടുപോയതാര്?

സൗദി ഭരണകൂടത്തിന്റെ വിമര്‍ശകരായ മൂന്ന് രാജകുടുംബാംഗങ്ങളും കിരീടാവകാശികളുമായ യുവാക്കളെ യൂറോപ്പില്‍ രാജ്യങ്ങളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി.

സൗദി ഏജന്റുമാരാണ് ഇതിനു പിന്നിലെന്നു വ്യക്തം. സൗദിയില്‍ കൂടുതല്‍ ഭരണപരിഷ്‌കാരങ്ങള്‍ ആവശ്യപ്പെടുകയും രാജകുടുംബത്തിന്റെ അഴിമതികള്‍ക്കെതിരേ പടപൊരുതുകയും ചെയ്തവരെയാണ് അജ്ഞാതരായ സംഘങ്ങള്‍ മൂന്നു രീതിയില്‍ തട്ടിക്കൊണ്ടുപോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2013ല്‍ ജര്‍മനിയിലേക്ക് മുങ്ങിയ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ തന്റെ ഊഴവും കാത്ത് കഴിയുകയാണിപ്പോള്‍. സൗദി രാജകുടുംബത്തിന്റെ നിശിത വിമര്‍ശകനാണ് ഈ യുവാവ്.

തന്നെയും കെണിയില്‍പ്പെടുത്തി റിയാദിലേക്ക് കൊണ്ടുപോവുന്ന ഒരു ദിവസം വരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. യൂറോപ്പില്‍ ഞങ്ങള്‍ ഭരണകൂട വിമര്‍ശകരായ നാല് കിരീടാവകാശികളുണ്ടായിരുന്നു.

അതില്‍ മൂന്നു പേരെ അവര്‍ തടവിലാക്കി. എന്നെയും തേടി അവരെത്തും എന്നുറപ്പാണ്. വളരെ ശ്രദ്ധയോടെയാണ് ഞാനിവിടെ കഴിയുന്നത്. എന്റെ സ്വാതന്ത്ര്യത്തിന്റെ വിലയാണത്- അദ്ദേഹം പറയുന്നു.

സൗദി പോലിസിലെ മേജറായിരുന്നു തുര്‍ക്കി ബിന്‍ ബന്തര്‍ രാജകുമാരന്‍. രാജകുടുംബത്തിന്റെ സംരക്ഷണം അദ്ദേഹത്തിന്റെ കൈയില്‍ ഭദ്രം.

എന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുടുംബവുമായി തെറ്റി ജയിലിലായി. ജയില്‍ മോചിതനായ തുര്‍ക്കി നേരെ പാരിസില്‍ അഭയം തേടി.

2012ല്‍ സൗദി ഭരണകൂടത്തെ വിമര്‍ശിച്ചും ഭരണപരിഷ്‌ക്കാരങ്ങള്‍ വേണമെന്നാവശ്യപ്പെട്ടും യുട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വീണ്ടും നോട്ടപ്പുള്ളിയായി.

2015നു ശേഷം തുര്‍ക്കിയെക്കുറിച്ച് ഒരു വിവരവുമില്ല. പിന്നീട് ഒരു സുഹൃത്തിന് ലഭിച്ച വിവരം മൊറോക്കോ യാത്ര കഴിഞ്ഞ് ഫ്രാന്‍സിലേക്ക് മടങ്ങാനിരിക്കെ, തുര്‍ക്കിയെ പൊക്കിയെന്നാണ്.

കൗമാരക്കാരനായ സൗദ് ബിന്‍ സൈഫ് അല്‍ നസര്‍. 2014 ല്‍ സൗദി രാജഭരണത്തിനെതിരേ പ്രതികരിച്ചു തുടങ്ങി ഈ കൊച്ചു രാജകുമാരന്‍.

ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി നല്‍കിയ സഹായത്തെ വിമര്‍ശിച്ച് 2015ല്‍ രംഗത്തെത്തി. സൗദിഭരണകൂടത്തെ അട്ടിമറക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുക കൂടി ചെയ്തു അദ്ദേഹം. അതോടെ സൗദിന്റെ കാര്യത്തിലും തീരുമാനമായി.

Top