മുംബൈ: പരസ്യ മോഡലായ യുവതിയെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം മുംബൈ മലാഡില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ മൃതദേഹം മോഡല്‍ മാനസി ദീക്ഷിതിന്റേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മാനസിയുടെ ആണ്‍സുഹൃത്ത് സെയ്ദിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസമാണ് മലാഡില്‍ റോഡരികില്‍നിന്ന് മൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാനസിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതകത്തില്‍ ആണ്‍സുഹൃത്തിന് പങ്കുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചത്.
അന്ധേരിയിലെ ഫാള്റ്റില്‍ വച്ചാണ് സെയ്ദ് മാനസിയെ കൊന്നത്. സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ കലഹത്തിനൊടുവില്‍ സെയ്ദ്, മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചു. ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കി, മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
സെയ്ദ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. രാജസ്ഥാന്‍ സ്വദേശിനിയാണ് മാനസി. ഏറെനാളായി മുംബൈയില്‍ സ്ഥിരതാമസമാക്കിയ മാനസി, പരസ്യചിത്രങ്ങളുടെ മോഡലായി ജോലി ചെയ്യുകയായിരുന്നു.