നീണ്ട പന്ത്രണ്ട് വർഷത്തെ പ്രണയം പരാജയപ്പെട്ടപ്പോൾ തകർന്നു പോയ ഒരു യുവതി വിവാഹം ചെയ്തത് അവരെ തന്നെ. നാല്പതുകാരിയായ ലോറാ മെസ്സി എന്ന ഇറ്റാലിയൻ ഫിറ്റ്നസ് മോഡലാണ് ശേഷിക്കുന്ന ജീവിതത്തിൽ തനിക്കു തുണയായി താൻ തന്നെ മതിയെന്നു തീരുമാനമെടുത്തത്. തുടർന്ന്, നിരവധിയാളുകളുടെ സാന്നിധ്യത്തിൽ സ്വന്തം കഴുത്തിൽ തന്നെ മിന്നു ചാർത്തി പുതുമണവാട്ടിയാകുകയും ചെയ്തു. എല്ലാവർക്കും അവനവനോടു തന്നെയാണ് കൂടുതൽ സ്നേഹമെന്നാണ് ലോറ പറയുന്നത്. ദീർഘകാലത്തെ പ്രണയം തകർന്നപ്പോൾ, തനിക്കു ചേർന്ന ഒരു പങ്കാളിയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നാല്പതാം ജന്മദിനത്തിൽ സ്വയം വിവാഹിതയാകും എന്നാണ് ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടും ലോറ പറഞ്ഞത്. ആഡംബരപൂർവം നടന്ന വിവാഹത്തിന് 70 പേർ എത്തിയിരുന്നു. പക്ഷെ നിയമപരമായി ഈ വിവാഹം നിലനിൽക്കില്ല.
12 വർഷത്തെ പ്രണയം തകർന്നപ്പോൾ മോഡൽ ചെയ്തത്
Tags: model married herself