യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭാര്യയും മോഡലുമായ മെലാനിയ ട്രംപിന്റെ രൂപം സ്വീകരിക്കാൻ 42കാരിയായ വീട്ടമ്മ നടത്തിയത് ഒമ്പതു പ്ലാസ്റ്റിക്ക് സർജറികൾ. ടെക്സസ് സ്വദേശിനിയും ഇന്റീരിയൽ ഡിസൈനറുമായ ക്ലൗഡിയ സിയെറയാണ് പ്രഥമവനിതയുടെ ആകാരസൗന്ദര്യം സ്വീകരിക്കാൻ അൽപ്പം കടന്ന കൈ പരീക്ഷിച്ചത്. മെലാനിയ ട്രംപാണ് ഏറ്റവും സൗന്ദര്യമുള്ള യുവതിയെന്നാണ് ഇവരുടെ അഭിപ്രായം. രണ്ടു കുട്ടികളുടെ അമ്മയാണ് വിവാഹമോചിതയായ ക്ലൗഡിയ. മെലാനിയയുടേതുപോലെയാകാൻ തലമുടി മാറ്റി പിടിപ്പിക്കുകയും ഇവരുടേതു പോലെ വസ്ത്രധാരണം നടത്തുകയും ചെയ്തു. കൂടാതെ ശരീരത്തിൽ നിരന്തര ശസ്ത്രക്രിയകളിലൂടെ രൂപമാറ്റം വരുത്തി. തന്റെ ഈ തീരുമാനത്തിൽ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടിവരുമെന്നും പക്ഷേ തനിക്ക് മെലാനിയ അല്ലാതെ മറ്റാരെയും പോലെ ആകാൻ താത്പര്യമില്ലെന്നാണ് ക്ലൗഡിയയുടെ പക്ഷം. അതേസമയം, ഇവർക്ക് പൂർണ പിന്തുണയും നൽകി സുഹൃത്തുക്കൾ ഇവർക്കൊപ്പമുണ്ട്. പ്ലാസ്റ്റിക്ക് സർജറി ചെയ്തു കഴിഞ്ഞ് നാളുകൾ നീണ്ട വിശ്രമമായിരുന്നു. പിന്നീട് ഒരു ചടങ്ങിൽ പങ്കെടുത്തപ്പോൾ മെലാനിയയെപ്പോലെയുള്ള ക്ലൗഡിയയെ കണ്ട് എല്ലാവരും ശരിക്കും അന്പരന്നു പോകുകയായിരുന്നു. ചോദ്യവുമായി ആളുകൾ സമീപിച്ചപ്പോഴാണ് പ്ലാസ്റ്റിക്ക് സർജറിയെക്കുറിച്ച് ഇവർ വെളിപ്പെടുത്തിയത്.
ട്രംപിന്റെ ഭാര്യയുടെ രൂപം വേണം; വീട്ടമ്മ സ്വന്തം ശരീരത്തിൽ നടത്തിയത് ഒമ്പത് പ്ലാസ്റ്റിക്ക് സർജറികൾ
Tags: model plastic surgery