മൂന്നാംഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ ഗുജറാത്തില്‍ എത്തി. അതിന് മുന്‍പ് ഗാന്ധിനഗറിലുള്ള വീട്ടില്‍ എത്തി അമ്മ ഹീരാബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങി. പതിവുപോലെ അനുഗ്രഹം വാങ്ങി മധുരവും കഴിച്ചാണ് അദ്ദേഹം ബൂത്തിലേക്ക് പുറപ്പെടുന്നത്.
വൈകാതെ തന്നെ അഹമ്മദാബാദിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷയാണ് ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നത്. അദ്ദേഹവും റാണിപിലുള്ള നിഷാന്‍ ഹയര്‍ സെക്കന്ററി എത്തി വോട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ നിന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്.
നേരത്തെ ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും പ്രധാനമന്ത്രി ജനവിധി തേടിയിരുന്നു. എന്നാല്‍ ഇത്തവണ ഒരു മണ്ഡലത്തില്‍ നിന്നും മാത്രമാണ് നില്‍ക്കുന്നത് എന്നാണ് സൂചന. ഇതിനിടെ ഡൽഹിയിൽ നിന്നും കൂടി മത്സരിക്കുന്നതായി വാർത്തകൾ പരന്നെങ്കിലും അത് വ്യാജമാണെന്നാണ് സൂചന.