
ആഗ്ര: ഹിന്ദുക്കള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണമെന്ന് പറഞ്ഞ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് മായാവതിക്ക് ചിലത് ചോദിക്കാനുണ്ട്. പ്രത്യുത്പാദനം വര്‍ദ്ധിപ്പിച്ചാല്‍ കുട്ടികള്‍ക്ക് ബിജെപി സര്‍ക്കാര്‍ ജോലി നല്‍കുമോയെന്നാണ് ബി.എസ്പി. നേതാവ് മായവതി ചോദിക്കുന്നത്.
ആഗ്രയില്‍ അദ്ധ്യാപകരുടെ സമ്മേളനത്തിനിടയ്ക്കായിരുന്നു ആര്‍എസ്എസ്. മേധാവിയുടെ വിവാദ പ്രസംഗം. ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് ഏതു നിയമമാണ് നിഷ്‌കര്‍ഷിക്കുന്നത്. മറ്റ് വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ഹിന്ദുക്കളെ ആരാണ് ഇതില്‍ നിന്നും തടയുന്നത് എന്നും ഭാഗവത് പറഞ്ഞിരുന്നു.
ഭാഗവത് ആദ്യം അദ്ദേഹത്തിന്റെ രാജാധിരാജനോട് ( മോദിയെ സൂചിപ്പിച്ച് ) സന്തതികളെ സൃഷ്ടിക്കാന്‍ പറയണം എന്ന് യു.പി. മന്ത്രി അസം ഖാന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു.
ഇത് വ്യവസ്ഥയുടെ പ്രശ്നമല്ല, സാമൂഹികാന്തരീക്ഷത്തിന്റേതാണ്. ബിജെപി. സര്‍ക്കാരിന്റെ സന്ദേശവാഹകനല്ല താനെന്നും പ്രശ്നങ്ങള്‍ മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറോട് പറയണമെന്നും 11 ജില്ലകളിലെ അദ്ധ്യാപകര്‍ പങ്കെടുത്ത പടുകൂറ്റന്‍ സമ്മേളനത്തില്‍ ഭാഗവത് വ്യക്തമാക്കിയിരുന്നു.