
യാത്രകളെന്നും മോഹന്‍ലാലിനും കുടംബത്തിനും ഹരമാണ് ഇത് നിരവധി തവണ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണതത്തെ ലാലിന്റെ കുടുംബത്തിന്റെ അവധിയാത്ര ചൈനയിലേക്കാണ്.
സിനിമ തിരക്കുകള്‍ക്കെല്ലാം അവധി കൊടുത്ത് തികച്ചും കുടുംബനാഥനായുള്ള യാത്രയായിരിക്കും അത്. അങ്ങനെ അവസാനമായി താരം ജപ്പാനിലേക്ക് നടത്തിയ യാത്ര ആരാധകരുമായി സോഷ്യല്‍മീഡിയയില്‍ കൂടി പങ്ക് വച്ചിരുന്നു. ഇനി അടുത്തതായി താരം ചൈനയിലേക്കാണ് പറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈമാസം അവസാനത്തോടെ ദുബായില്‍ നിന്നാണ് താരകുടുംബം യാത്ര പോകുന്നത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര ദുബായില്‍ ഹോട്ടല്‍ ബിസിനസ് നടത്തുകയാണ്. ആസ്ട്രേലിയയില്‍ നിന്ന് വെക്കേഷന് അവധിക്കായി മകള്‍ വിസ്മയ ദുബായില്‍ എത്തിയിട്ടുണ്ട്. ഈ മാസം 16ന് ദുബായില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ‘വിസ്മയം 2016 ‘താരനിശ നടക്കുന്നുണ്ട്. അതിനായി താരം എത്തും. അതിനും മുമ്പ് മകന് പ്രണവും ദുബായില്‍ ലാന്റ് ചെയ്യും. താരനിശ കൂടി കഴിഞ്ഞ് കുടുംബവുമൊന്നിച്ച് ചൈനയ്ക്ക് പറക്കാനാണ് പ്ലാന്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്ക കാനഡ ജപ്പാന് എന്നീ സ്ഥലങ്ങളിലെല്ലാം താരകുടുംബം ചുറ്റിയടിച്ചുകഴിഞ്ഞു. ലോകകപ്പ് നടക്കുമ്പോള്‍ ബ്രസീലില്‍ കളി കാണാനായി മോഹന്‍ലാലും ഭാര്യയും പോയിരുന്നു. അതിന് ശേഷം അന്റാര്‍ട്ടിക്കയിലെ മഞ്ഞ് താഴ് വരകളില്‍ താരം പ്രണവുമായി സഞ്ചാരം നടത്തിയിരുന്നു. യാത്രകള്‍ താരത്തിന് എന്നും ഹരമാണ്