ദുബായ് വിസാ സേവനങ്ങൾക്കായ് കൂടുതൽ കേന്ദ്രങ്ങൾ നിലവിൽ വന്നു

വിസ നടപടികള്‍ക്കായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് പുതിയതായി ആരംഭിച്ച അമര്‍ സേവന കേന്ദ്രങ്ങളിലുടെ നല്‍കിയത് 16146 നടപടി ക്രമങ്ങളാന്നെന്ന് ജിഡിആര്‍എഫ് ദുബായ് അറിയിച്ചു. വിസ അപേക്ഷ നടപടികള്‍ക്കായുള്ള 3 അമര്‍ സേവന കേന്ദ്രങ്ങളിലുടെയാണ് ഈ ഇടപാടുകള്‍ ഉപഭോക്തകള്‍ക്ക് നല്‍കിയത്. അതിനിടയില്‍ അമര്‍ സേവന കേന്ദ്രത്തിന്‍റെ നലാമെത്തെ ഓഫീസ് അല്‍ ബര്‍ഷയില്‍ തുറന്നു. കേന്ദ്രത്തിൻറെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി നിര്‍വഹിച്ചു. ഈ വര്‍ഷം മേയ് മാസം മുതലാണ് അമർ സേവനകേന്ദ്രങ്ങള്‍ വകുപ്പ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ഇതിന്‍റെ ആദ്യത്തെ ഓഫിസ് അൽ മുഹൈസിന -നാലിലാണ് പ്രവര്‍ത്തിക്കുന്നത്. ജിഡിആർഎഫ്എ സന്ദർശിക്കാതെ തന്നെ എല്ലാ വിസ, റെസിഡൻസി ഇടപാടുകൾ പൂർത്തിയാക്കാൻ അനുവദിക്കുന്ന പുതിയ കേന്ദ്രം- ഉപഭോക്തൃകള്‍ക്ക് എല്ലാ സേവനങ്ങളും അമര്‍ കേന്ദ്രത്തിന്‍റെ കീഴില്‍ ലഭിക്കും. ജഫ്ലിയിലെ അല്‍ കിഫാഫ് സെന്‍റെര്‍, അമര്‍ സേവന കേന്ദ്രം ഇത്തിഹാദ് റോഡ്‌ എന്നി സ്ഥലങ്ങളിലാണ് ഇതിന്‍റെ മറ്റു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഏറ്റവും വേഗത്തില്‍ വിസ സേവനങ്ങള്‍ പൂര്‍ത്തിക്കരിച്ച് കിട്ടാന്‍ ജനങ്ങളുടെ ആവിശ്യം പരിഗണിച്ച് വകുപ്പ് ദുബായിലെ വിവിധ സ്ഥലങ്ങളില്‍ അമര്‍ കേന്ദ്രങ്ങള്‍ തുറക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് അല്‍ ബര്‍ഷ ഭാഗത്ത് ഇത്തരത്തിലുള്ള സെന്‍റെര്‍ ഉല്‍ഘാടനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ഉടന്‍ തന്നെ 30 സെന്ററുകൾ തുറക്കാന്‍ പദ്ധതിയുണ്ട്. ഈ ഇടങ്ങളില്‍ വകുപ്പിന്‍റെ സേവനങ്ങള്‍ക്ക് പുറമെ എമിറേറ്റ് ഐഡന്റിറ്റി അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുൾപ്പെടെയുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളുടെ സേവനവും ലഭിക്കും. യു.എ.ഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. ഏറ്റവും മികച്ച രീതിയിലും ഏറ്റവും നൂതനമായ സ്മാര്‍ട്ട്‌ സംവിധാനങ്ങളിലുടെയുമാണ്‌ ജനങ്ങളുടെ അവിശ്യങ്ങള്‍ വകുപ്പ് പൂര്‍ത്തിക്കരിച്ച് നല്‍ക്കുന്നതെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു.

Top