ഹൈഡ്രജന്‍ ബോംബിനേക്കാള്‍ ശക്തിയുള്ള സൂര്യകിരണങ്ങള്‍; 12 വര്‍ഷത്തിനിടെ ആദ്യം; ഭൂമിയില്‍ പതിച്ചാല്‍?

ഹൈഡ്രജന്‍ ബോംബിനേക്കാള്‍ ശക്തിയുള്ള സൂര്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചെന്ന് ശാസ്തജ്ഞര്‍. 12 വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തിയുള്ള സൂര്യരശ്മികളാണ് ഭൂമിയില്‍ പതിച്ചത്. ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള ഈ സൂര്യകിരണങ്ങള്‍ ഒരു മണിക്കൂറോളം ഭൂമിയില്‍ പതിച്ചു കൊണ്ടിരുന്നെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരം. X ക്ലാസില്‍ പെട്ടതാണ് 12 വര്‍ഷത്തിനിടെ ഭൂമിയില്‍ പതിച്ച ഈ കിരണങ്ങള്‍. ബുധനാഴ്ച രാവിലെ 5.10 ഓടു കൂടിയായിരുന്നു തീവ്രതയേറിയ സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കാന്‍ ആരംഭിച്ചത്. മൂന്നു മണിക്കൂറിനു ശേഷം 2006 നു ശേഷം ഏറ്റവും ശക്തിയേറിയ കിരണങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഉപഗ്രഹങ്ങളഉടെയും ജിപിഎസ് നാവിഗേഷന്റെയും പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ ശേഷിയുള്ള ജിയോ മാഗ്നെറ്റിക് കൊടുങ്കാറ്റു വരെ ഈ സൂര്യരശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതു മൂലം ഉണ്ടാകാനിടയുണ്ടെന്നാണ് ശാത്രലോകം പറയുന്നത്. സോളാര്‍ സിസ്റ്റത്തിലുണ്ടാകുന്ന ഏറ്റഴും ശക്തിയേറിയ രശ്മിയാണ് X ക്ലാസിലുള്ള സൂര്യ കിരണങ്ങള്‍.

Top