എട്ട് സ്ത്രീകളെ വിവാഹം ചെയ്ത് കുപ്രസിദ്ധി നേടിയ റോണ്‍ ഷെപ്പേര്‍ഡ് ഒന്‍പതാം വിവാഹത്തിന് ഒരുങ്ങുന്നു. ലണ്ടന്‍ സ്വദേശിയായ റോണ്‍ ഷെപ്പേര്‍ഡാണ് ഒന്‍പതാം വിവാഹത്തിന് തയ്യാറെടുക്കുന്നതായി പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ കല്ല്യാണം കഴിച്ചതിന്റെ റിക്കോര്‍ഡ് ഈ 69 കാരന്റെ കയ്യില്ലാണ്.28 വയസ്സുകാരിയായ തന്റെ പുതിയ കാമുകി ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് ഇദ്ദേഹം ഒന്‍പതാം വിവാഹം കഴിക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ സ്ത്രീകളെ കണ്ട് മുട്ടുമ്പോള്‍ പഴയ ഭാര്യയെ വേര്‍പിരിയുകയായിരുന്നു ഇദ്ദേഹത്തിന്റെ പതിവ്. അല്ലേങ്കില്‍ യുവതികള്‍ തന്നെ റോണിനെ ഉപേക്ഷിച്ച് പോകും.ഏറ്റവും ഒടുവില്‍ അവസാനത്തെ കാമുകിയായ ഫിലിപ്പന്‍സ് സ്വദേശി ക്രിസ്റ്റല്‍ ലലാക്ക് വിവാഹം കഴിക്കുന്നതിന് മുന്നെ തന്നെ ഇദ്ദേഹത്തെ വിട്ടു പോയി. എന്നാല്‍ താന്‍ ലലാക്കിനെ ആത്മാര്‍ത്ഥമായി ആയിരുന്നു പ്രണയിച്ചിരുന്നതെന്ന് റോണ്‍ പറയുന്നു. റോണിന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്നതും ക്രിസറ്റല്‍ ലലാക്കുമായുള്ള ബന്ധമാണ്.തന്റെ എഴാമത്തെ ഭാര്യയുമായി ദാമ്പത്യ ബന്ധം പുലര്‍ത്തുന്നതിനിടയിലാണ് ക്രിസ്റ്റലിനെ റോണ്‍ ഷെപ്പേര്‍ഡ് പരിച്ചയപ്പെടുന്നത്. ഇതും കഴിഞ്ഞ് റോണ്‍ എട്ടാമത്തെ കല്യാണവും കഴിച്ചു. നീണ്ട 10 വര്‍ഷം ക്രിസ്റ്റലുമായുള്ള പ്രണയബന്ധം ഷെപ്പേര്‍ഡ് മുന്നോട്ട് കൊണ്ടു പോയി. എന്നാല്‍ യുവതിയെ വിവാഹം കഴിക്കുന്നതിനുള്ള നീക്കം നടത്തുന്നതിനിടയിലാണ് ക്രിസ്റ്റല്‍ സ്ഥലം കാലിയാക്കിയത്.ഇതിനെ തുടര്‍ന്നാണ് പ്രതികാരമായി ഒന്‍പതാം വിവാഹം കഴിക്കുന്നതായി റോണ്‍ പ്രഖ്യാപിച്ചത്. ഇത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയതോടെ ഘാന, വിയറ്റ്‌നം എന്തിനേറെ പറയുന്നു അമേരിക്കയില്‍ നിന്ന വരെ യുവതികള്‍ കല്യാണം കഴിക്കാന്‍ ഇങ്ങോട്ട് വിളിച്ച് സന്നദ്ധത അറിയിക്കുന്നുണ്ടെന്നാണ് റോണിന്റെ അവകാശ വാദം.തന്റെ ഫോണ്‍ ഈ കാരണം കൊണ്ട് തന്നെ എല്ലാ നേരവും റിങ്ങ് ചെയ്തു കൊണ്ടിരിക്കുകയാണെന്നും റോണ്‍ പറയുന്നു. യുവതികള്‍ക്ക് തന്നെ ഇത്രയധികം ഇഷ്ടമാവുന്നതിന് പിന്നിലെ കാരണം തനിക്ക് കൃത്യമായി അറിയില്ലായെന്നായിരുന്നു അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.