ഒരു അപൂർവ സംഭവത്തിനാണ് കഴിഞ്ഞദിവസം തുർക്കിയിലെ കൊന്യയിലുള്ള ആശുപത്രി സാക്ഷിയായത്. ഇവിടെ ഒരേ ദിവസം ഒരേ സമയം രണ്ടു പ്രസവങ്ങൾ നടന്നു. പ്രസവിച്ച സ്ത്രീകൾ അമ്മയും മകളുമായിരുന്നു. അമ്മ നാൽപത്തിരണ്ടുകാരി ഫാത്മ ബിറിൻസി. മകൾ ഇരുപത്തൊന്നുകാരി ഗേഡ് ബിറിൻസി. സിസേറിയനായിരുന്നു ഇരുവർക്കും. ഇരുവർക്കും ആണ്‍കുട്ടികളാണ് പിറന്നത്. തുർക്കി പ്രസിഡന്റ് റെസിപ് തയിപ് എർദോഗന്റെ പേര് സ്വീകരിച്ച് ഒരാൾക്ക് റെസിപ് എന്നും മറ്റേയാൾക്ക് തയിപ് എന്നുമാണ് പേരു നല്‍കിയിരിക്കുന്നത്. അമ്മമാരും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു . ഈ കുഞ്ഞുങ്ങളുടെ ജനനം ഒരു അദ്ഭുതമാണെന്നും അവർ പറഞ്ഞു. ആഭ്യന്തര യുദ്ധത്തേത്തുടർന്ന് മൂന്നു വർഷം മുന്‍പ് സിറിയയിൽനിന്ന് തുർക്കിയിലെത്തിയതാണ് ഈ അമ്മയും മകളും.