80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ

ലിവർപൂളിലെ ഒരു വൃദ്ധസദനത്തിലെ അമ്മയുടെയും മകന്റെയും സ്നേഹം കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. ലിവർപൂളിലെ ഹുയാട്ടോൺ മോസ് വ്യൂ കെയർ ഹോമിലാണ് അമ്മയുടെയും മകന്റെയും സ്നേഹം പതഞ്ഞൊഴുകുന്ന ഇടം. അസാധാരണ മാതാവും മകനുമാണ് 98 കാരിയായ അമ്മ അട കെയ്റ്റിങും അമകൻ ടോമും. മകനെ ശുശ്രൂഷിക്കാൻ വേണ്ടി മാത്രമാണ് അമ്മ അട കെയ്റ്റിങ് വ‍ൃദ്ധസദനത്തിലെത്തിയത്. വേർപിരിയാനാകാത്ത ഈ അമ്മയും മകനും ഗെയിം കളിച്ചും സിനിമ കണ്ടും വൃദ്ധസദനത്തിൽ ജീവിതം തള്ളി നീക്കുകയാണിപ്പോൾ. അട കെയ്റ്റിനും ഭർത്താവ് ഹാരിയുടെയും ഇളയമകനാണ് ടോം. തന്റെ അമ്മയെ ശുശ്രൂഷിക്കാൻ വിവാഹം പോലും വേണ്ടെന്ന് വച്ച് ടോണിനോട് അട കെയ്റ്റിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സ്നേഹമാണ്. 2016 ലാണ് ടോം വൃദ്ധസദനത്തിലെത്തിയത്. തൊട്ടു പിന്നാലെ ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മ അട കെയ്റ്റും വൃദ്ധസദനത്തിലെത്തുകയായിരുന്നു. പെയിന്ററും അലങ്കാരപണിക്കാരനുമായിരുന്നു ടോം. ജോലിയിൽ നിന്ന് വിരമിച്ച ശേഷം പ്രസ് കോർട്ട് റോഡിൽ മാതാവിനോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തുടർന്ന് ടോം വ‍ൃദ്ധസദനത്തിലേക്ക് ചേക്കേറുകയായിരുന്നു. അമ്മ അട കെയ്റ്റിങ് നേഴ്സായിരുന്നു. അടയ്ക്കും ഭർത്താവ് ഹാരിക്കും നാല് മക്കളായിരുന്നു. ടോം, ബാർബറ, മാർഗി, ജാനറ്റ്. ജാനറ്റ് പതിമൂന്നാം വയസ്സിൽ മരിച്ചു. ഒരേ വൃദ്ധസദനത്തിൽ അമ്മയെയും മകനെയും കാണാൻ കഴിയുന്നത് തന്നെ ആശ്ചര്യമാണ്. ഇരുവരും ഒരുമിച്ച് കഴിയുന്നത് കാണുന്നത് തങ്ങൾക്ക് സന്തോഷമാണെന്ന് വൃദ്ധസദനത്തിന്റെ മാനേജർ ഫിലിപ്പ് ഡാനിയൽ പറയുന്നു.

Top