സ്വന്തം ലേഖകൻ
കോട്ടയം : ലോകത്തിലെ ഏറ്റവും പഴക്കമേറിയ അണക്കെട്ടായ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്കു മുകളില്‍. ഇതോടെ അണക്കെട്ടിനു താഴെയുള്ള ജനവാസകേന്ദ്രങ്ങളിലെ ജനങ്ങളുടെ നെഞ്ചിലാകെ തീപടര്‍ന്നിരിക്കുകയാണ്.
142 അടിയാണ് അനുവദനീയമായ സംഭരണശേഷി. എന്നാല്‍ 136 അടിയിലുള്ള 12 ദശലക്ഷം ക്യുബിക്ക് അടി വെള്ളത്തിന്റെ മര്‍ദ്ദത്തെ താങ്ങാന്‍ ഈ ഭൂഗുരുത്വ അണക്കെട്ടിനു കഴിയുമോ എന്നാണ് ചോദ്യം. 50 വര്‍ഷം പരമാവധി ആയുസു പറഞ്ഞിരുന്ന അണക്കെട്ട് ഇപ്പോള്‍ അതിന്റെ ഇരട്ടിയിലധികം കാലമായി നിലകൊള്ളുകയാണ്.
എന്തും സംഭവിക്കാമെന്ന സ്ഥിതിയില്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നത് അനിര്‍വചനീയമായിരിക്കും.
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. അതു കൊണ്ടു തന്നെ തമിഴ്‌നാട് പൂര്‍ണശേഷയില്‍ ഇറച്ചിപ്പാലം ടണല്‍ വഴി വെള്ളമെടുത്തിട്ടും നീരൊഴുക്ക് തുടരുകയാണ്. ഈ നിലയില്‍ 142 അടിക്കു മുകളില്‍ വെള്ളമെത്തിയാല്‍ അധികജലം സ്പീല്‍വേ വഴി പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കും.
എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്തു ചെയ്യും? ഇതു താങ്ങാന്‍ ഇടുക്കി അണക്കെട്ടിനു കഴിയുമോ? മുല്ലപ്പെരിയാറിനു താഴെയുള്ള ജനവാസകേന്ദ്രങ്ങളിലെ സ്ഥിതിയെന്താവും? മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ കേരളം എന്തു ചെയ്യും, വീഡിയോ കാണാം.
https://www.youtube.com/watch?v=zSisrp5nPRo