വീട്ടില്‍ നിന്നു കാണാതായ പന്ത്രണ്ടു കാരിയുടെ മൃതദേഹം കിലോമീറ്ററുകള്‍ അകലെയുള്ള ഡാമില്‍: സംഭവത്തില്‍ ദുരൂഹത

മൂന്നാര്‍: 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തി. കെഡിഎച്ച്പി കമ്പിനി മാട്ടുപ്പെട്ടി എസ്‌റ്റേറ്റില്‍ ആര്‍ ആന്‍ഡ് ടി ഡിവിഷനില്‍ രാജാറാംഭവാനി ദമ്പതികളുടെ മകള്‍ നിത്യയുടെ മൃതദേഹമാണ് മാട്ടുപ്പെട്ടി ഡാമില്‍ നിന്നും കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ നിന്നും കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഡാമിന്റെ കരയില്‍ നിന്നും കുട്ടിയുടെ ഒരു ചെരുപ്പ് കിടക്കുന്നതായി കണ്ടെത്തിയിരുന്നു. മറ്റൊരു ചെരുപ്പ് വെള്ളത്തില്‍ കിടക്കുന്നതായും കണ്ടു.

തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ സിഐ എആര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍്ട്ടത്തിനായ കോട്ടയം മെഡിക്കല്‍ കൊളെജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കൊരണ്ടക്കാട് വിമലാലയം യുപി സ്‌കൂളിലെ ഏഴാംകല്‍സ് വിദ്യാര്‍ഥിനിയാണ് നിത്യ. സഹോദരന്‍: വിമല്‍രാജ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top