സംസ്ഥാനം വിട്ട് മറ്റെങ്ങും പോകാത്ത തനിക്ക് പഞ്ചാബില്‍ നിന്ന് സമന്‍സ് വന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ശൂരനാട് പോരുവഴിക്കാരന്‍ സുനില്‍. ഹരിയാന സ്വദേശി പഞ്ചാബില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസിലാണ് സുനിലിന് സമന്‍സ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ പട്യാല റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഭിവാനിക്കാരനായ സതീഷ്കുമാര്‍ എന്നയാള്‍ മരിച്ചിരുന്നു. മരിക്കും മുമ്പ് സഹോദരനെ ഫോണ്‍ വിളിച്ച സതീഷ്കുമാര്‍, തന്നെ ഒരാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറഞ്ഞ കൈമാറിയ നമ്പറാണ് സുനിലിന്റേത്. അന്ന് രാത്രി സതീഷ്കുമാര്‍ മരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിന് ഹാജരാകാനാണ് സമന്‍സ്. താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും മലയാളമല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ലെന്നും സുനില്‍ പറയുന്നു. നമ്പര്‍ എഴുതിയെടുത്തപ്പോള്‍ വന്ന പിഴവാകാം ഇതെന്നാണ് പൊലീസ് കരുതുന്നത്.
നാടിന് പുറത്തേക്ക് പോകാത്ത യുവാവിന് പഞ്ചാബില്‍ നടന്ന കൊലപാതകത്തിന് സമന്‍സ്
Tags: fake number