
ആലപ്പുഴ: ഹരിപ്പാട് വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരി (35)യെയാണു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേറെ വിവാഹം കഴിച്ച് കുടുംബമായി കഴിഞ്ഞിരുന്ന ഇരുവരും കുറച്ചു നാളായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ട്.
യുവതിയുടെ മൃതദേഹം മറവ് ചെയ്യുന്നതിന് ഇയാള്‍ വിളിച്ചു വരുത്തിയ പള്ളിപ്പാട് സ്വദേശി ഹരിപ്പാട് പൊലീസ് സ്‌റ്റേഷനിലെത്തി വിവരം നല്‍കിയതാണ് സംഭവം പുറത്തറിയാന്‍ കാരണം. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക