ഒരു സ്ത്രീയോട് ചെയ്യാന്‍ പാടില്ലാത്ത വൃത്തികേടുകള്‍ മുഴുവന്‍ അവര്‍ ചെയ്തു; നാദിയ…

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ തടവില്‍ അനുഭവിക്കേണ്ടി വന്ന ക്രൂരതകള്‍ വെളിപ്പെടുത്തി നാദിയ മുറാദ്. ഐഎസ് ക്യാംപില്‍ ലൈംഗിക അടിമയായി കഴിയേണ്ടി വന്ന നാളുകളിലെ ദുരിതാനുഭവങ്ങളാണ് യസീദി യുവതിയായ നാദിയ ലണ്ടനില്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്.വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമ വാസിയാണ് ഞാന്‍. 2014 ലാണ് ഐസ് ഭീകരര്‍ കോച്ചോയിലെത്തുന്നത്. എന്റെ 6 സഹോദരന്‍മാരെ അവര്‍ വെടിവെച്ച് കൊന്നു. തുടര്‍ന്ന് സ്ത്രീകളെ മുഴുവന്‍ ബന്ദിയാക്കി ഒരു ബസ്സില്‍ കൊണ്ടുപോയി.ഒരു സ്ത്രീയോട് ചെയ്യാന്‍ പാടില്ലാത്ത വൃത്തികേടുകളെല്ലാം അവര്‍ ബസ്സില്‍ വെച്ച് ചെയ്തു. ക്രൂര പീഡനത്തിനാണ് ഞങ്ങള്‍ ബസില്‍വെച്ച് ഇരകളായത്. ഞാനടക്കമുള്ള പെണ്‍കുട്ടികളെ തീവ്രവാദികള്‍ ഒരു വീട്ടിലെത്തിക്കുകയായിരുന്നു.അവിടെ വെച്ച് ഒരാള്‍ എന്റെ ഉദരത്തില്‍ സിഗരറ്റ് കൊണ്ട് കുത്തി പൊള്ളിച്ച് രസിച്ചു.എന്റെ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തടവിലാക്കിയ സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കി.9 വയസ്സുള്ള പെണ്‍കുട്ടികളെ വരെ അവര്‍ ക്രൂരമായി പീഡിപ്പിച്ചു. യൂറോപ്യന്‍മാരും സൗദികളും ടുണീഷ്യക്കാരും മറ്റ് പല ഭാഗങ്ങളില്‍ നിന്നുള്ള ഭീകരരും ഞങ്ങളെ ലൈംഗിക അടിമകളാക്കി മൂന്ന് വര്‍ഷത്തോളം പീഡനം തുടര്‍ന്നു.എന്നാല്‍ ഒരു ദിവസം വാതില്‍ താഴിട്ടില്ലെന്ന് മനസ്സിലാക്കിയ താന്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങി മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒരു വീട്ടില്‍ കയറി സഹായമഭ്യര്‍ത്ഥിച്ചു. അവരാണ് എന്ന രക്ഷപ്പെടത്തിയത്. 2015 ല്‍ ജര്‍മ്മനി അഭയാര്‍ത്ഥിയായി തന്നെ അംഗീകരിച്ചെന്നും നാദിയ പറഞ്ഞു.

Top