കൊച്ചി: പൊതുജനത്തിന്റെ സഹതാപം പിടിച്ചെടുക്കാൻ നാദിർഷായുടെ വിഫലശ്രമമാ .നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദത്തിൽ ദിലീപിനും നാദിര്‍ഷക്കും പ്രേക്ഷക പിന്തുണ നഷ്ടപ്പെടുട്ടു എന്നതിന് തെളിവാണ് പൊതുജനത്തിന്റെ രൂക്ഷവിമർശനം . ദിലീപിന്റെ പുതിയ ചിത്രം രാമലീല റിലീസ് തീയ്യതി മാറ്റി വെച്ചതിന് പിന്നാലെയുള്ള നാദിര്‍ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇതിന് കാരണമായി പറയുന്നത്.
അറിയാതെ കലാഭവന്‍ മണിയുടെ ഫോണിലേക്ക് വിളിച്ചു പോയെന്നും അവന് ഉണ്ടായിരുന്നെങ്കില്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ മുന്നില്‍ നിന്നേനെയെന്നുമായിരുന്നു നാദിര്‍ഷയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിച്ചിട്ടുള്ളത്.
ഒന്നര വര്‍ഷം മുമ്ബ് മരിച്ചു പോയ മണിയുടെ പേര് കേസിലേക്ക് വലിച്ചിഴക്കുന്നത് സഹതാപം നേടിയെടുക്കാനുള്ള ഡ്രാമയാണെന്നും മനസ്സ് പതറുന്നതിന്റെ ലക്ഷണമാണിതെന്നുമാണ് ഒരു ആരാധകന്റെ മറുപടി. മറ്റു കമെന്റുകള്‍ ഇവയാണ്.
‘മണിയുടെ പേരുപയോഗിച്ചു നിരപരാധിത്വം തെളിയിക്കേണ്ട അവസ്ഥ നിങ്ങള്‍ക്കുണ്ടോ?’
‘നിങ്ങള്‍ക്ക് തെറ്റി നാദിര്ഷക്കാ മണി ഉണ്ടായിരുന്നെങ്കില്‍ ആക്രമിക്കപ്പെട്ട നടിയുടെ കൂടെ ഉണ്ടായേനെ’
‘മണിച്ചേട്ടന്റെ ദുരൂഹമരണത്തില്‍ സത്യം തെളിയിക്കാന്‍ ആര്‍ജവം കാണിക്കാതിരിക്കുകയും ഇപ്പോള്‍ സ്വന്തം പ്രശ്നം വന്നപ്പോള്‍ മണിച്ചേട്ടനെ പറ്റി വിലപിക്കുന്നു…..”ഒരു സംശയം ?…. ജീവിച്ചിരിക്കുന്ന ഒരാളുപോലുമില്ലേ സത്യം തെളിയിക്കാനും കൂടെനില്‍ക്കാനും’
‘വെറുതെ മരിച്ചു പോയ മണി ചേട്ടനെ ഇതില്‍ വലിച്ചിഴക്കാതെ നിയമത്തിനു മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ നോക്ക്… ചീപ്പ് സെന്റിമെന്‍സുമായി ഇറങ്ങല്ലേ, ദയവു ചെയ്ത്”കുവൈത്തില്‍ ഒരുപാവം ചെറുപ്പക്കാരനുണ്ടായിരുന്നു.നിഷാല്‍ ചന്ദ്ര ആര് മറന്നാലും ഞാനും കുവൈത്തിലെ മാധ്യമ പ്രവര്‍ത്തകരും ഒരിക്കലും മറക്കില്ല …ഈ നാറിയ അമ്മ എന്ന സംഘടനയാണ് ആ പാവം ചെറുപ്പക്കാരനെ ഭീഷിണിപ്പെടുത്തി കാവ്യയെ നാട്ടിലേക്ക് എത്തിച്ചതും പിന്നീട് ദിലീപിന് കാവ്യയെ കൂട്ടികൊടുത്തതും .അമ്മയുടെ കൂട്ടികൊടുപ്പ് മക്കളേ…മഞ്ജുവും ഒരു പെണ്ണാണ് ചോരയും നീരുമുളള യഥാര്‍ഥ പെണ്ണ്..’
‘കള്ളവും കാപട്യവും ഇല്ലാത്ത ലോകത്ത് ഞങ്ങളുടെ മണി ചേട്ടന് സ്വസ്ഥം ആയി ഇരുന്നോട്ടെ ….പുള്ളിയെ വിട്ടു കളി ….അവനവന് ചെയ്യുന്നതിന്റെ കര്‍മ ഫലം അവനവന് തന്നെ കിട്ടും ഇല്ലേല് തിരിച്ചും Eagerly waiting for the climax of a dirty brutal game.’
‘നാടോടിക്കാറ്റ് സിനിമയില്‍ മോഹന്‍ലാല്‍ ശ്രീനിവാസനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് . ” നീ ആ കാറിന്റെ കാറ്റ് ഊരിവിട്ടത് നന്നായി അല്ലെങ്കില്‍ ഞാന്‍ ഈ പ്രശ്നത്തില്‍ ഒറ്റപ്പെട്ടേനെ എന്ന് “,,,,,,അതുപോലെ ചളമാക്കി കുളമാകാതെ ക്ഷമയോടെ കാത്തിരിക്കൂ ,,,എല്‍ ഡി ഫ് വന്നില്ലേ എല്ലാം ശരിയാകും”എന്നിട്ട് മണിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് പറഞ്ഞു മണിയുടെ സഹോദരന്റ കൂടെ ഒന്നും ഇക്കാനെ കണ്ടില്ലല്ലോ…’