
മലയാളത്തിന്റെ ഭാഗ്യ നായിക നമിത പ്രമോദ് ഇപ്പോള്‍ തെലുങ്കിന്റെ താരമാകാനുള്ള തിരക്കിലാണ്. രണ്ടു ചിത്രങ്ങളിലാാണ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. നമിത അഭിനയിക്കുന്ന പാട്ട് സീനിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായിട്ടുമുണ്ട്.
സംവിധായകന് വീരഭദ്രന് ചൗധരിയുടെ ചുട്ടലാബ്ബായി എന്ന ചിത്രമാണ് നമിതയുടെ ഇറങ്ങാനിരിക്കുന്ന ഒരു ചിത്രം. ആദിയാണ് ചിത്രത്തിലെ നായകന്. കൂടാതെ നവാഗതനായ മഹേഷ് സുപ്രപാണിനി സംവിധാനം ചെയ്യുന്ന കാതലോ രാജകുമാരി എന്ന ചിത്രത്തിലും നടി അഭിനയിക്കും.നര രോഹിതാണ് ഇതില്‍ നമിതയുടെ നായകനായി എത്തുന്നത്. മറ്റൊരു തെലുങ്കു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്
ണ്ട് തെലുങ്കു ചിത്രങ്ങളിലും വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ചെയ്യുന്നത്.രണ്ടും വ്യത്യസ്ത ഉള്ളതാണ്. നായകനും നായികയ്ക്കും തുല്യപ്രാധാന്യമുള്ള ചിത്രങ്ങളാണെന്നും നമിത പറയുന്നു. എന്നാല്‍ ഭാഷ ഒരു പ്രശ്നമാണെന്നും പക്ഷേ മനോഹരമായ ഭാഷയാണ് തെലുങ്കെന്നും അത് പഠിക്കണമെന്നുണ്ടെന്നും താരം പറഞ്ഞു.
മലയാളത്തില്‍ നമിത നായികയായി അടുത്തിടെ എത്തിയ രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. അടി കപ്യാരേ കൂട്ടമണി, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. തെലുങ്കിലെത്തുന്നതോടെ ഗ്ലാമര്‍ വേഷങ്ങളിലേക്ക് നടി ചുവടുമാറുമോ എന്ന് ഉറ്റ് നോക്കുകയാണ് ആരാധകര്‍