ബിജു കരുനാഗപ്പള്ളി
അബുദാബി : വേനലവധിക്ക് നാട്ടിൽപോകാത്ത കുട്ടികൾക്കായി കുട്ടികളുടെ മാനസിക സമ്മർദ്ദം കുറക്കുക, കുട്ടികളുടെ കലാവാസന ഉണർത്തുക,എന്നീ ലക്ഷ്യത്തോടെ അബുദാബി നവരസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് സംഘടിപ്പിച്ച 32 ദിവസം നീണ്ടുനിന്ന സമ്മർക്യാമ്പ് ന്റെ സമാപനച്ചടങ് കുട്ടികളുടെയും അധ്യാപകരായ ഷാജി നവരസ,റിഞ്ചു രവീന്ദ്രൻ,രഞ്ജിനി വേണുഗോപാൽ,രാഹുൽ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളോടുകൂടി അബുദാബി കേരള സോഷ്യൽ സെന്ററിൽ വെച്ച് ആഘോഷിച്ചു.ഫ്യൂഷൻ മ്യൂസിക്കൽ മെഡ്‌ലി, നൃത്തം,നാടകം, സംഗീതം, ഉപകരണസംഗീതം, തുടങ്ങി വിവിധ പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. സമാപനസമ്മേളനത്തോടനുബന്ധിച്ചു സിനിമ സംവിധായകൻ കുഞ്ഞുമോൻ താഹ സംവിധാനം നിർവഹിച്ച ‘അ’ കുട്ടികളുടെ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. കെ മൊയ്‌ദീൻ കോയ ഉദ്ഘാടനം നിവഹിച്ച ചടങ്ങിൽ മലയാളി സമാജം പ്രസിഡന്റ് ശ്രീ വക്കം ജയലാൽ, കെ എസ് സി സെക്ര. മനോജ് കൃഷ്ണൻ, മാധ്യമപ്രവർത്തകൻ ടിപി ഗംഗാധരൻ, വർക്കല ജയപ്രകാശ് എന്നിവർ അധ്യക്ഷത വഹിച്ചു ക്യാമ്പ് ഡയറക്ടർ കുഞ്ഞുമോൻ താഹ ക്യാമ്പ്നെ കുറിച്ച് വിശദീകരിച്ചു.നവരസ എം ഡി ശ്രീ മനോജ് കാരായി നന്ദി രേഖപ്പെടുത്തി.