സൗദി അറേബ്യയില്‍ ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടി; വിസകള്‍ക്ക് നിയന്ത്രണം

സൗദിയില്‍ ജോലി തേടുന്ന ഇന്ത്യാക്കാര്‍ക്ക് കനത്ത തിരിച്ചടി. നിതാഖാത്ത് കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി വിസകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ബ്ലോക്ക് വിസക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇനി എല്ലാ കമ്പനികള്‍ക്കും ബ്ലോക്ക് വിസ ലഭിക്കില്ല. സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഗ്രേഡ് തീരുമാനിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉന്നത ഗ്രേഡുള്ള കമ്പനികള്‍ക്ക് മാത്രമേ ബ്ലോക്ക് വിസ കിട്ടൂ. അതുകൊണ്ടു തന്നെ ഇന്ത്യക്കാരെ ജോലിക്കെടുക്കാന്‍ സൗദിയിലെ കമ്പനികള്‍ കൂടുതല്‍ ആശ്രയിച്ചിരുന്ന ബ്ലോക്ക് വിസ ഇനി എല്ലാവര്‍ക്കും കിട്ടില്ലെന്ന് ഉറപ്പായി.

കമ്പനികള്‍ക്ക് തൊഴിലാളികളെ ഒരുമിച്ച് എത്തിക്കാന്‍ സാധിക്കുന്നത് ബ്ലോക്ക് വിസ വഴിയാണ്. ഇതിനാണ് നിയന്ത്രണം കൊണ്ടുവന്നത്. വിദേശ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സൗദിയുടെ നീക്കം.

നേരത്തെ പ്രഖ്യാപിച്ച നിതാഖാത്ത് നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് സൗദി അറേബ്യ.നിതാഖാത്ത് ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്ന് സൗദി ഭരണകൂടം നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്വദേശികളായ അഭ്യസ്തവിദ്യര്‍ക്ക് ജോലി ലഭ്യമാക്കാനാണ് സൗദി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. എണ്ണ വിപണയില്‍ ഇടിവ് നേരിട്ടതോടെയാണ് സൗദി പുതിയ കടുത്ത തീരുമാനങ്ങള്‍ എടുത്തത്.

Top