സര്‍ക്കാര്‍ ജോലികളില്‍ സ്വദേശികള്‍ക്ക് പ്രാധാന്യം നല്‍കിയതിന് പിന്നാലെ സ്വകാര്യമേഖലിയിലും സ്വദേശികളെ ജോലിക്കെടുക്കുന്നത് പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നീക്കം.
ഇതിന്റെ ഭാഗമായി വിദേശികളായ എല്ലാ ജോലിക്കാര്‍ക്കും ഇനി മുതല്‍ ലെവി ഈടാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രിത ലെവി ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും ബാധകമായി.
നിലവില്‍ സൗദി അറേബ്യ ആശ്രിത ലെവി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വിദേശികള്‍ക്ക് വന്‍ ബാധ്യതയാണ് വരുത്തിയിട്ടുള്ളത്. അതിന് പുറമെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളും ഇനി ലെവി അടയ്ക്കണം. നേരത്തെ നിയന്ത്രണത്തോടെ ഏര്‍പ്പെടുത്തിയിരുന്ന ലെവിയാണ് ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും ബാധകമാക്കിയിരിക്കുന്നത്.
അടുത്ത വര്‍ഷം ഒന്നുമുതലാണ് പുതിയ ലെവി അടയ്‌ക്കേണ്ടത്. സ്വകാര്യ കമ്പനികള്‍ വിദേശികളെ ജോലിക്കെടുക്കുന്നതില്‍ നിന്നു ഇനി അല്‍പ്പം വിട്ടുനില്‍ക്കും. മാത്രമല്ല, വിദേശികളെ എടുത്ത് വന്‍ ബാധ്യത വരുത്താന്‍ സ്വകാര്യ കമ്പനികള്‍ ഇനി തയ്യാറാകുകയുമില്ല.
നിലവില്‍ വിദേശ തൊഴിലാളികള്‍ക്ക് സ്വകാര്യമേഖലയില്‍ ലെവിയുണ്ട്. എന്നാല്‍ സ്വദേശികളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് മാത്രം ലെവി അടച്ചാല്‍ മതി. മാസത്തില്‍ 200 റിയാല്‍ വച്ച് വര്‍ഷത്തില്‍ 2400 റിയാലാണ് ഇപ്പോള്‍ അടയ്‌ക്കേണ്ടത്.
സൗദിക്കാരുടെ എണ്ണത്തേക്കാള്‍ കുറവ് വിദേശികള്‍ ഉള്ള സ്ഥാപനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം 300 റിയാല്‍ ലെവി അടയ്ക്കണം. 2019ല്‍ ഇത് 500 ഉം 2020ല്‍ 700 ഉം ആയി ഉയരും.
നിലവില്‍ ഓരോ ആശ്രിതരുടെയും പേരില്‍ പ്രതിമാസം 100 റിയാലാണ് ലെവി. അടുത്ത വര്‍ഷം ഇത് 200 റിയാലും തൊട്ടടുത്ത രണ്ടു വര്‍ഷങ്ങള്‍ യഥാക്രമം 300, 400 റിയാലായും വര്‍ധിപ്പിക്കും.
റീ എന്‍ട്രി വിസയുടെ കാലാവധിക്കുള്ള പുതിയ തൊഴിലുടമയ്ക്ക് കീഴില്‍ ജോലിക്ക് വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തും. പഴയ തൊഴിലുടമയുടെ അടുത്തേക്കാണ് വരുന്നതെങ്കില്‍ ഈ പ്രവേശന വിലക്കുണ്ടാകില്ല. വിദേശികളുടെ എണ്ണം രാജ്യത്ത് കുറയ്ക്കുകയാണ് സൗദി ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം.