ബ്രസീലിയ: പിറന്നുവീണയുടന്‍ കുഞ്ഞിന്റെ നടത്തം ! ലോകത്തിനും അദ്ഭുതമാകുകയാണ് ബ്രസീലിലെ ആണ്‍കുഞ്ഞ്. ജനിച്ചയുടന്‍ നടക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അത്ഭുത കുഞ്ഞ് താരമായി മാറി.
ഇക്കഴിഞ്ഞ 26ാം തിയ്യതി സോഷ്യല്‍ മീഡിയയില്‍ അപലോഡ് ചെയ്ത വീഡിയോ ഇതുവരെ 6.8 കോടി പേര്‍ കണ്ടു കഴിഞ്ഞു. പത്ത് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ബ്രസീലില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജനിച്ചശേഷം വൃത്തിയാക്കാന്‍ ടേബിളില്‍ എത്തിച്ച കുഞ്ഞാണ് നഴ്‌സിന്റെ കയ്യില്‍ തൂങ്ങി നടക്കുന്നത്.
ചുമലില്‍ മാത്രമാണ് നഴ്‌സ് കുഞ്ഞിന് താങ്ങു നല്‍കുന്നത്. രണ്ട് കാലില്‍ ഉറച്ചു നില്‍ക്കുന്ന കുഞ്ഞ് അടി വെച്ച് നടക്കുന്നത് വീഡിയോയില്‍ കാണാം.
സാധാരണ ഒരു വയസുകഴിഞ്ഞാണ് കുഞ്ഞുങ്ങള്‍ നടന്നു തുടങ്ങുക. കുഞ്ഞ് ആരാണെന്ന് അറിയില്ലെങ്കിലും ഉസൈന്‍ ബോള്‍ട്ടെന്നാണ് സോഷ്യല്‍ മീഡിയ കുഞ്ഞിനെ വിളിക്കുന്നത്.
https://youtu.be/1unlmpTvDmM