ബ്ലൂവെയില്‍ ചലഞ്ചിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പെണ്‍കുട്ടി അറസ്റ്റില്‍. ‘ഡത്ത് ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍’ എന്നാണ് പെണ്‍കുട്ടി അറിയപ്പെട്ടിരുന്നത്. റഷ്യയിലെ ഖബറോവ്‌സ്‌ക്രായില്‍ നിന്നാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്. 50 ദിവസം നീണ്ടു നില്‍ക്കുന്ന ഗെയിമില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍മാരാണ്. ഇത്തരത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുന്ന അഡ്മിനിസ്‌ട്രേറ്ററായിരുന്നു റഷ്യക്കാരിയായ ഈ പെണ്‍കുട്ടി. ഗയിമില്‍നിന്ന് പിന്‍മാറുന്നവരെ ഈ പെണ്‍കുട്ടി കൊല്ലുമെന്നും ബന്ധുക്കളെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി പേരെ ആത്മഹത്യയിലേയ്ക്ക് നയിച്ചിട്ടുള്ളതായും പോലീസ് പറയുന്നു. ഒരു പുരുഷന്‍ എന്ന വ്യാജേനയായിരുന്നു പെണ്‍കുട്ടി കളിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് എന്ന് പോലീസ് പറയുന്നു. ഇന്ത്യയിലടക്കം ലോകത്ത് ഇതുവരെ 130 യുവാക്കലുടെ മരണത്തിന് ഈ ഗെയിം കാരണമായതാണ് അറിയപ്പെടുന്നത്
ബ്ലൂവെയില്‍ ഗെയമിം രൂപകല്‍പ്പന ചെയ്ത 22 കാരനായ റഷ്യന്‍ യുവാവ് ഫിലിപ് ബുഡയ്കിന്‍ ഇപ്പോള്‍ സൈബീരിയയിലെ ജയിലില്‍ തടവില്‍ കഴിയുകയാണ്. തമിഴ്‌നാടില്‍ 19 കാരന്‍ വ്യാഴാഴ്ച ബ്ലൂവെയില്‍ കളിച്ച് ആത്മഹത്യ ചെയ്തിരുന്നു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ വിഗ്‌നേഷാണ് വ്യാഴാഴ്ച്ച ഗെയിമിനടിമപ്പെട്ട് ആത്മഹത്യ ചെയ്തത്. ഗെയിമില്‍ അകപ്പെട്ടാല്‍ പിന്നെ ഒരു തിരിച്ചുവരവില്ല എന്ന മുന്നറിയിപ്പ് എഴുതി വച്ചാണ് വിഗ്‌നേഷിന്റെ ആത്മഹത്യ. ഇത് കേവലം ഗെയിമല്ല അപകടമാണെന്നും വിഗ്‌നേഷ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ബ്ലൂവെയില്‍ കളിച്ച് തമിഴ് നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ആത്മഹത്യയാണിത്. നേരത്തെ ബ്ലൂവെയില്‍ കളിച്ച് മുംബൈ, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യെ ചെയ്തിരുന്നു. റഷ്യന്‍ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതോടുകൂടി കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 ദിവസം നീണ്ടുനില്‍ക്കുന്ന ഗയിമില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ ഘട്ടത്തിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍മാരാണ്. ബ്ലൂ വെയില്‍ ചലഞ്ചിന്റെ പേരിലുള്ള നിരവധി സംഘങ്ങളെ നിയന്ത്രിച്ചിരുന്നത് ഈ പെണ്‍കുട്ടിയാണെന്ന് പോലീസ് കരുതുന്നു. നിരവധി പേരെ പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.