“കാരറ്റെന്ന് കരുതി’ ഓറഞ്ച് നിറമുള്ള മക്ലാരൻ സ്പൈഡർ കാറിൽ കടിച്ച് കേടുപാടുണ്ടാക്കിയ കഴുതയ്ക്ക് നാലു ലക്ഷത്തിലധികം രൂപ പിഴശിക്ഷ. വിറ്റസ് എന്ന കഴുതയ്ക്കാണ് കാറിന്റെ പെയിന്റ് പോയെന്ന പരാതിയിൽ ജർമനിയിലെ ഗീസൻ കോടതി ശിക്ഷ നൽകിയത്. കാറുടമ മാർക്കസ് സാന്‍ കഴുതയുടെ ഉടമ 6,845 ഡോളർ (4.44 ലക്ഷം രൂപ) പിഴ ഒടുക്കണമെന്ന് കോടതി വിധിച്ചു. കഴിഞ്ഞവർഷം സെപ്റ്റംബർ പതിനഞ്ചിന് ഹെസേ സംസ്ഥാനത്തെ വോഗെൽസ്ബെർഗിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കുതിരകളെ സൂക്ഷിക്കുന്ന മൈതാനത്തിന് സമീപം പാർക്ക് ചെയ്തിട്ടു പോയ കാറിൽ കഴുത കേടുപാടുണ്ടാക്കുകയായിരുന്നു. കഴുത കുറ്റക്കാരൻ അല്ലെന്നും കാർ അവിടെ പാർക്ക് ചെയ്യരുതായിരുന്നെന്നും മൃഗത്തിന്റെ ഉടമസ്ഥൻ വാദിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല. ഓറഞ്ച് നിറമുള്ള കാർ കണ്ടിട്ട് കാരറ്റ് ആണെന്ന് തെറ്റിദ്ധരിച്ചതാകും കഴുതയെന്നാണ് പോലീസ് നിഗമനം. കഴുതയുടെ ഉടമസ്ഥന് അപ്പീലിന് പോകാൻ അവസരമുണ്ട്.
കാരറ്റെന്ന് കരുതി കടിച്ചത് ഓറഞ്ച് നിറമുള്ള സൂപ്പർ കാറിൽ; കഴുതയ്ക്ക് പിഴശിക്ഷ
Tags: news about donkey