51കാരനായ പ്രവാസി ഇന്ത്യക്കാരന്‍ സുന്ദരിയായ ഫിലിപ്പിനോ യുവതിയെ ക്ലീനിംഗ് ജോലിക്ക് വിളിച്ചു. മണിക്കൂറിന് 50 ദിര്‍ഹം വെച്ച് മൂന്ന് മണിക്കൂറിന് 150 ദിര്‍ഹം കൂലി നിശ്ചയിച്ചായിരുന്നു ക്ലീനിംഗ് കമ്പനിയില്‍ നിന്ന് ജീവനക്കാരിയെ പണിക്ക് വിളിച്ചത്. എന്നാല്‍ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. കാരണം ഇയള്‍ ഉദ്ദേശിച്ച പണി വേറെയായിരുന്നു. കഴിഞ്ഞ ജൂലൈ 24നായിരുന്നു സംഭവം. ദുബായിലെ ക്ലീനിംഗ് കമ്പനിയിലെ ജീവനക്കാരിയായ 24കാരി ഫിലിപ്പിനോ യുവതിക്ക് രാവിലെ 8.30ഓടെ ജോലി നിശ്ചയിച്ചു നല്‍കി. ദുബായിലുള്ള ഹോട്ടല്‍ മുറിയിലെ ടോയ്‌ലെറ്റ് വൃത്തിയാക്കണമെന്നതായിരുന്നു ആവശ്യം. പറഞ്ഞ സമയത്ത് തന്നെ ഇവര്‍ ഹോട്ടല്‍ മുറിയിലെത്തി. ഇന്ത്യക്കാരന്‍ വൃത്തിയാക്കേണ്ട ടോയ്‌ലെറ്റ് കാണിച്ചുകൊടുത്തു.
ഏകദേശം ഒരു മണിക്കൂറോളമെടുത്ത് അത് ക്ലീന്‍ ചെയ്തു കഴിഞ്ഞ ശേഷം ഇനിയെന്താണ് ജോലിയുള്ളതെന്ന് യുവതി ചോദിച്ചു. കുളിച്ച് വൃത്തിയായി വന്ന് തന്റെ കൂടെ വന്നിരിക്കാനായിരുന്നു മധ്യവയസ്‌ക്കന്‍ നല്‍കിയ നിര്‍ദേശം. യുവതി വിസമ്മതിച്ചപ്പോള്‍ ഇയാള്‍ വിട്ടില്ല. മൂന്ന് മണിക്കൂറാണ് നിങ്ങളെ കൂലിക്കെടുത്തതെന്നും ഒരു മണിക്കൂര്‍ ടോയ്‌ലെറ്റ് വൃത്തിയാക്കാനും ബാക്കി രണ്ടു മണിക്കൂര്‍ സെക്‌സിനും വേണ്ടിയായിരുന്നു ഇതെന്നും അയാള്‍ പറഞ്ഞു. കമ്പനിയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് കൊണ്ടുവന്നതെന്നും സമ്മതിക്കാതെ തരമില്ലെന്നും ഇയാള്‍ വാശിപിടിക്കുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തയായ യുവതി ബാത്ത് റൂമില്‍ കയറി വാട്ടര്‍ടാപ്പ് തുറന്നിട്ട് കമ്പനി മാനേജര്‍ക്ക് ഫോണ്‍ ചെയ്ത് ഇവിടെ കിട്ടിയ പണികളെ കുറിച്ച് വിശദീകരിച്ചു. പെട്ടെന്ന് ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെട്ടോളാനായിരുന്നു ഫിനിപ്പിനോ വനിതാ മാനേജരുടെ നിര്‍ദേശം. ഇതനുസരിച്ച് വാതില്‍ തുറന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ ഒരു മണിക്കൂര്‍ നേരത്തേ ജോലിക്കുള്ള 50 ദിര്‍ഹം മാത്രം കൊടുത്ത് യുവതിയെ പറഞ്ഞുവിടുകയായിരുന്നു. ഹോട്ടല്‍ റിസപ്ഷനിലെത്തിയ യുവതി ഇയാള്‍ക്ക് തിരിച്ചും നല്ല പണി കൊടുത്തു. പോലിസിനെ വിളിച്ച് കാര്യം പറഞ്ഞു. ഉടനെ ഹോട്ടലിലെത്തിയ ജബല്‍ അലി പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു.