സെറീനക്ക് കുഞ്ഞ് പിറന്നു

വെള്ളിയാഴ്ച ഫ്ലോറിഡയിലെ സെന്റ് മേരിസ് മെഡിക്കല്‍ സെന്ററിലായിരുന്നു കുഞ്ഞ് സെറീനയുടെ പിറവി. മുപ്പത്തിയഞ്ചുകാരിയായ സെറീനയെ ബുധനാഴ്ചയായിരുന്നു വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.$സെറീനയുടെ കോച്ചാണു വിവരം പുറത്തറിയിച്ചത്. അമ്മയായ സെറീനയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച കോച്ച്‌, അവര്‍ ഉടന്‍ തന്നെ കളിക്കളത്തില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. അതേസമയം, വിവരം സെറീനയോ അലക്സിസോ വിവരം സ്ഥിരീകരിച്ചിട്ടില്ല. ഏപ്രിലില്‍ ഫോട്ടോ പങ്കുവയ്ക്കുന്ന സ്നാപ് ചാറ്റില്‍ മഞ്ഞനിറത്തിലുള്ള വണ്‍ പീസ് നീന്തല്‍വസ്ത്രം ധരിച്ചു നില്‍ക്കുന്ന തന്റെ സെല്‍ഫി ചിത്രം ’20 വീക്സ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റു ചെയ്തതോടെയാണ് സെറീന ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. രണ്ടുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് സെറീന, തന്റെ 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. ചേച്ചി വീനസ് വില്യംസിനെ തോല്‍പിച്ചാണ് ഓസ്ട്രേലിയന്‍ ഓപ്പണിലെ ചരിത്രനേട്ടം സെറീന കൈവരിച്ചത്. അടുത്തിടെ വാനിറ്റി ഫെയര്‍ എന്ന മാസികക്കുവേണ്ടി നഗ്ന മോഡലായും സെറീന മാതൃത്വം ആഘോഷിച്ചു

Top