പ്രസവവേദന കടിച്ചമർത്തി ലൈവ് ചർച്ച പൂർത്തിയാക്കി ടിവി അവതാരക. ചർച്ചയ്ക്കു ശേഷം ലേബർ റൂമിൽ പ്രവേശിച്ച യുവതി കുഞ്ഞിനു ജന്മം നല്കി. ന്യൂയോർക്ക് ടെലിവിഷൻ ന്യൂസ് റൂമിലാണ് നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. ട്വിറ്ററിനെക്കുറിച്ചുള്ള ചർച്ച ലൈവായി അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് അവതാരികയായ നതാലി പാസ്ക്വറല്ല ആ സത്യം മനസിലാക്കിയത്. ഏതു നിമിഷവും താൻ ഒരു കുഞ്ഞിനു ജന്മം നൽകുമെന്ന്. ആ അവസ്ഥയിലും പതറാതെയും തളരാതെയും ധൈര്യസമേതം പരിപാടി പൂർത്തിയാക്കിയതിനു ശേഷം തന്റെ അവസ്ഥയെക്കുറിച്ച് സഹപ്രവർത്തകരോട് പറഞ്ഞു. ചാനലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും മറ്റ് ജീവനക്കാരും ചേർന്ന് ഇവരെ ഉടൻ തന്നെ ആശുപത്രിയിലാക്കുകയും ചെയ്തു. ഉടൻ തന്നെ നതാലിയുടെ ഭർത്താവ് ജാമിൻ പാസ്തോറും ഇവിടെ എത്തിച്ചേർന്നിരുന്നു. കുറച്ചു സമയങ്ങൾക്കു ശേഷം ഇവർ സുന്ദരനായ ഒരു ആണ്‍കുട്ടിക്ക് ജന്മം നൽകി. ജാമിൻ ജെയിംസ് പാസ്തോർ എന്നാണ് ഇവർ കുട്ടിക്ക് പേരിട്ടിരിക്കുന്നത്. നതാലിയയും ജാമിനും മകനുമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിട്ടുമുണ്ട്.
https://youtu.be/fFXNl7muj04