ഇരുവരും വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലാകുകയാണ് പുതിയ വിഡിയോ. അടുത്തിടെ അറ്റ്ലാന്‍ഡയില്‍ ഉണ്ടായ നിക്കിന്റെ പരിപാടിക്കിടെ അവിചാരിതമായ സംഭവം അരങ്ങേറി. അടുത്തിടെ അറ്റ്ലാന്‍ഡയില്‍ നടന്ന നിക്കിന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രിയങ്കയും എത്തിയിരുന്നു. പരിപാടിക്കിടെ ആരാധികമാരില്‍ ഒരാള്‍ അടിവസ്ത്രം നിക്കിന് നേരെ എറിഞ്ഞു. പ്രിയങ്കയുടെ മുന്നിലാണത് ചെന്ന് വീണത്. ഒരു മടിയുമില്ലാതെ പ്രിയങ്ക അതെടുത്ത് നിക്കിന് കൈമാറി. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജോനാസ് സഹോദരങ്ങളുടെ സംഗീതപരിപാടിയില്‍ ആദ്യമായാണ് പ്രിയങ്ക പങ്കെടുക്കാനെത്തുന്നത്. ഇവര്‍ക്കൊപ്പമുള്ള ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
https://www.instagram.com/p/BvrzSNXjUBO/?utm_source=ig_embed