ഈ പെണ്‍കുട്ടിയാണ് മലയാളക്കരയുടെ അഭിമാനം വാനോളമുയര്‍ത്തി ബ്രിട്ടനില്‍ താരമായത്

ഇത് നിര്‍മാല്യ റോയ്. ബ്രിട്ടനിലെ പ്രശസ്തമായ സൗതാംപ്ടണ്‍ സര്‍വകലാശാലയില്‍ 115 വര്‍ഷത്തിനിടെ ഷിപ്പ് സയന്‍സ് ഫാക്കല്‍റ്റികളുടെ ആദ്യ വനിത പ്രസിഡന്റായി ചരിത്രം കുറിച്ചിരിക്കുകയാണ് ഈ ഗുരുവായൂരുകാരി.ഓണ്‍ലൈന്‍ വോട്ടിംഗിലൂടെയാണ് ഈ 21 കാരി ഈ അതുല്യ നേട്ടത്തിന് അര്‍ഹയായത്. സൗതാംപ്ടണ്‍ സര്‍വകലാശാലയില്‍ ഷിപ്പ് സയന്‍സ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് നിര്‍മാല്യ.ഇന്റഗ്രേററഡ് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് മറൈന്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദം അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി. 2018 ലാണ് കോഴ്‌സ് പൂര്‍ത്തിയാവുക.പഠനം തുടങ്ങിയ നാള്‍ മുതല്‍ ഫാക്കല്‍റ്റി പ്രസിഡന്റ് സ്ഥാനം നേടണമെന്നത് മനസ്സിലുണ്ടായിരുന്നതായി നിര്‍മാല്യ പറയുന്നു. ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കഠിന പ്രയത്‌നത്തിലായിരുന്നു.നിര്‍മാല്യ പഠിച്ചതും വളര്‍ന്നതുമെല്ലാം യുഎഇയിലാണ്. ചൗയിഫറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തി. തുടര്‍ന്ന് നേവല്‍ ആര്‍ക്കിടെക്ചര്‍ തെരഞ്ഞെടുത്തു.അതിനാല്‍ നെതര്‍ലാന്‍ഡ്‌സില്‍ പ്രവര്‍ത്തിക്കാനും നിര്‍മാല്യ ആഗ്രഹിക്കുന്നു. സംവിധായകന്‍ കൂടിയായ സോഹന്‍ റോയിയുടെ മകളാണ് നിര്‍മാല്യ. സോഹന്‍ റോയ് നേവല്‍ ആര്‍ക്കിടെക്ട് ആന്റ് മറൈന്‍ എഞ്ചിനീയറാണ്.ഇദ്ദേഹത്തിന്റെ സഹോദരന്‍ പ്യാരിലാല്‍ നേവല്‍ ആര്‍ക്കിടെക്ടും കൊച്ചിന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസറുമാണ്. അമ്മ ഇന്റീരിയര്‍ ഡിസൈനറായും പ്രവര്‍ത്തിക്കുന്നു.ചാര്‍ട്ടേര്‍ഡ് എഞ്ചിനീയറാകുകയാണ് നിര്‍മാല്യയുടെ ലക്ഷ്യം. ഇതിനായി അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്. ഇതിനായി ഏതെങ്കിലും കപ്പല്‍ നിര്‍മ്മാണ ശാലയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇനി അതിനായാണ് നിര്‍മാല്യയുടെ അടുത്ത ചുവടുവെപ്പ്.

Top