ലണ്ടൻ:ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീതി പരത്തി വീണ്ടും ഉത്തരകൊറിയയുടെ ആണവ പരീക്ഷണം. ഇതുവരെ നടത്തിയതില്‍വച്ച് ഏറ്റവും ശക്തമായ ആണവപരീക്ഷണം നടത്തിയാണ് ഉത്തര കൊറിയ ഇത്തവണ ലോകത്തെ ഞെട്ടിച്ചത്.ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം മേഖലയില്‍ വലിയ ഭൂചലനത്തിനും കാരണമായി. ഇതെസമയം ഉത്തരകൊറിയയുടെ പുതിയ പരീക്ഷണത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോകനേതാ .ഇതുവരെ നടന്നതില്‍ ഏറ്റവും ശക്തമായ ആണവ പരീക്ഷണമാണ് ഇതെന്ന് യുഎസും ദക്ഷിണകൊറിയയും സ്ഥിരീകരിച്ചു.
പരീക്ഷണം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയുളള ഭൂചലനം സൃഷ്ടിച്ചതായും യുഎസ് വ്യക്തമാക്കി. ദക്ഷിണകൊറിയ ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ആറാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്.
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹൈഡ്രജന്‍ ബോംബുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജപ്പാന്‍ പ്രസിഡന്റ് ഷിന്‍സോ ആബെയും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രകോപനം.
കഴിഞ്ഞദിവസം ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തിയും ഉത്തര കൊറിയ പ്രകോപനം സൃഷ്ടിച്ചിരുന്നു.ഉത്തര കൊറിയയില്‍ അതീവപ്രാധാന്യമുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രം പ്രത്യക്ഷപ്പെടുന്ന 74കാരി ചാനല്‍ അവതാരക റി ചുന്‍ ഹീ ആണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണ വാര്‍ത്ത രാജ്യത്തെ അറിയിച്ചത്.
കില്‍ജു കൗണ്ടിയിലാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ‘മനുഷ്യനിര്‍മിത ഭൂചലനം’ അഞ്ചാമത്തെ ആണവപരീക്ഷണത്തേക്കാള്‍ 9.8 മടങ്ങ് തീവ്രത കൂടിയതായിരുന്നു എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ദീര്‍ഘദൂര മിസൈലില്‍ ഹൈഡ്രജന്‍ ബോംബ് ഉപയോഗിക്കുന്നതിന്റെ മാതൃക തയാറാണെന്ന് വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കകമാണ് പരീക്ഷണം നടത്തിയത്. ഭൂഖണ്ഡാന്തര മിസൈലിലാണ് ആണവബോംബ് ഘടിപ്പിച്ചതെന്നാണു വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
അത്യാധുനിക ആണവബോംബ് ആണ് ഉപയോഗിച്ചതെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ആണവയുദ്ധത്തിന് ഒരുക്കമാണെന്ന സന്ദേശം ലോകത്തെ അറിയിക്കുകയാണ് ഉത്തര കൊറിയയുടെ ഉദ്ദേശമെന്ന് വ്യക്തം. ആണവായുധങ്ങളില്‍ വൈദഗ്ധ്യമുള്ള കാതറിന്‍ ഡില്‍ പറയുന്നത് ഇങ്ങനെയാണ്; ‘എന്ത് ആണവായുധമാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല.